ലണ്ടന്‍: ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ ഡബിള്‍സില്‍ ഇന്ത്യന്‍ സഖ്യത്തിന് അട്ടിമറി ജയം. ലോക 56-ാം സഖ്യമായ ഗായത്രി ഗോപിചന്ദ്-ട്രീസ ജോളി സഖ്യം സെമിയിലെത്തി.
ലോക രണ്ടാം നമ്പര്‍ സഖ്യമായ ലീ സോഹി-ഷിന് സ്യൂഷാന് താരങ്ങളെ തോല്‍പ്പിച്ചാണ് മുന്നേറിയത്. സ്കോര്‍: 14-21, 22-20, 21-15. ട്രീസ ജോളിയുടെ സാന്നിധ്യം മലയാളികള്‍ക്കും അഭിമാനമായി. മലയാളി താരമാണ് ട്രീസ ജോളി. യുവതാരങ്ങളായ ഇരുവരും നേടുന്ന ഏറ്റവും വലിയ വിജയങ്ങളിലൊന്നാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: