തിരുവനന്തപുരം: 26ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മുഖ്യാതിഥിയായി നടി ഭാവന. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ഉദ്ഘാടന ചടങ്ങിലാണ് ഭാവന അപ്രതീക്ഷിത അതിഥിയായി എത്തിയത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്താണ് ഭാവനയെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. ‘പോരാട്ടത്തിന്റെ പെണ്‍പ്രതീകം’ എന്നാണ് ഭാവനയെ അദ്ദേഹം അഭിസംബോധന ചെയ്തത്.
മലയാള സിനിമയില്‍ നിന്ന് കുറച്ച് വര്‍ഷങ്ങളായി ഭാവന മാറി നില്‍ക്കുകയായിരുന്നു. ലൈംഗീക അതിക്രമം നേരിട്ട ശേഷം ഇതാദ്യമായാണ് ഭാവന സംസ്ഥാന പൊതു പരിപാടിയില്‍ പങ്കെടുത്തത്. ആരവങ്ങളോടെ കൈയ്യടിച്ചാണ് ആരാധകര്‍ ഭാവനയെ സ്വീകരിച്ചത്.ഈയിടെ നടി താന്‍ നേരിട്ട അതിക്രമങ്ങളേക്കുറിച്ച് പരസ്യമായി പ്രതികരിച്ച് രംഗത്തെത്തിയത്. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ് ഇത്തവണ മുഖ്യാതിഥിയായി എത്തിയത്. ഐഎസിന്റെ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദ്ദിഷ് സംവിധായിക ലിസ ചലാന് ചടങ്ങില്‍ മുഖ്യമന്ത്രി സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: