തിരുവനന്തപുരം: സുഖമില്ലാതെ വിശ്രമിക്കുന്ന തങ്ങളുടെ ഗുരുനാഥനെ കാണാൻ ശിഷ്യർ വീട്ടിലെത്തി .1979 ൽ കേരാളാ സ്പോർട്സ് കൗണ്സിൽ തുടങ്ങിയ നീന്തൽ ഡിവിഷന്റെ ആദ്യ പരിശീലകനും കേരളനീന്തലിന്റെ ദ്രോണാചര്യനുമായ വി വത്സകുമാറിനെ കാണാൻ പാലക്കാട്ടെ വീട്ടിലാണ് ശിഷ്യർ എത്തിയത്.
ആദ്യ സ്പോർട്സ് ഡിവിഷൻ ബാച്ചിലെ അംഗങ്ങളും ദേശീയ അന്തർദേശീയ താരങ്ങളുമായ വിൽസൻ ചെറിയാൻ (അർജുന അവാർഡ് ജേതാവ്), ഇന്ത്യയിലെ മികച്ച പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ട കെ ടി മുരളിധരൻ , ചെന്നൈയിലെ പ്രസിദ്ധ നീന്തൽ പരിശീലന കേന്ദ്രമായ ഡോൾഫിൻ സ്വിമ്മിങ് അക്കാഡമിയുടെ മുഖ്യ പരിശീലക റാണി അനിഷ്യ , ജി ബാബു, മാധവ ദാസ്, അജിത്കുമാർ, ശ്രീരംഗൻ, ആർ വിജയൻ , മാത്യൂ ജോസഫ്, ഷൈനി വർഗീസ്, ഷീബ എന്നിവർ സന്ദർശനം നടത്തി ഗുരുനാഥന് ആദരവ് അർപ്പിച്ചത്.
സമൂഹത്തിൽ വിവിധ തുറകളിൽ നല്ല നിലയിൽ കഴിയുന്ന തന്റെ ശിഷ്യരുമായി സംവദിച്ച വത്സകുമാർ തന്റെ ശിഷ്യരെ എല്ലാം അനുഗ്രഹിച്ചാണ് യാത്രയാക്കിയത്. ഒളിമ്പ്യൻ ഷൈനി വിൽസനും സംഘത്തിൽ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: