ധാക്ക: ബംഗ്ലാദേശിലെ ധാക്ക ഡിവിഷന് വാരിയിലെ ലാല്‍മോഹന്‍ സാഹ സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന ഇസ്കോണ്‍ ക്ഷേത്രം ഇസ്ലാമിക മതമൗലികവാദികള്‍ തകര്‍ത്തു. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. അറുപത്തിരണ്ടുകാരനായ ഹാജി ഷഫി എന്നയാളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഇരുന്നോറോളം അക്രമികള്‍ ക്ഷേത്രം അടിച്ചു തകര്‍ക്കുകയും വിഗ്രഹങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. കേത്രത്തിലെ പണവും വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിച്ചിട്ടുണ്ട്.
സുമന്ത്ര ചന്ദ്ര ശ്രാവണ്‍, നിഹാര്‍ ഹല്‍ദാര്‍, രാജീവ് ഭദ്ര എന്നീ മൂന്ന് ഭക്തര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ശ്രീ ശ്രീ രാധാകാന്ത ജിയു മന്ദിറിന്റെ അഡ്മിനിസ്ട്രേഷന് ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: