സമൃദ്ധമായ പ്രകൃതി വിഭവങ്ങള്‍, വിപുലമായ മാനവശേഷി, സ്വതഃസിദ്ധമായ സംരംഭകത്വ മികവ് എന്നിവകൊണ്ട് നമ്മുടെ കാര്‍ഷിക, നിര്‍മാണ, സേവന മേഖലകളില്‍ പരിവര്‍ത്തനം വരുത്തി, ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച്, സാമ്പത്തികരംഗത്തെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ ഭാരതത്തിന് കഴിയും. സമീപകാലത്ത് കൊവിഡ് മഹാമാരി, തൊഴില്‍, ഉപജീവന മേഖലകളില്‍ പ്രതിഫലിച്ചെങ്കിലും അത് സൃഷ്ടിച്ച പുതിയ അവസരങ്ങള്‍ സമൂഹത്തിലെ ചില വിഭാഗങ്ങള്‍ക്ക് നേട്ടങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. സമ്പൂര്‍ണ സമാജവും അത്തരം അവസരങ്ങള്‍ ഉപയോഗപ്പെടുത്തി തൊഴില്‍ മേഖലയിലെ വെല്ലുവിളികള്‍ ഇല്ലാതാക്കാന്‍ വര്‍ദ്ധിതവീര്യത്തോടെ പ്രവര്‍ത്തന സജ്ജമാകണം.
മനുഷ്യകേന്ദ്രീകൃതവും അധ്വാന പ്രധാനവും പരിസ്ഥിതി സൗഹൃദവും വികേന്ദ്രീകരണത്തില്‍ ഊന്നല്‍ നല്‍കുന്നതും നേട്ടങ്ങളുടെ ന്യായമായ വിതരണത്തില്‍ ശ്രദ്ധ ചെലുത്തുന്നതും ഗ്രാമീണ സാമ്പത്തിക മേഖലയെയും സൂക്ഷ്മ- ചെറുകിട-കാര്‍ഷിക പ്രധാനമായ വ്യവസായങ്ങളെയും ത്വരിതപ്പെടുത്തുന്നതുമായ ഭാരതീയ സാമ്പത്തിക മേഖലയ്ക്ക് ഊന്നല്‍ നല്‍കണമെന്നാണ് പ്രതിനിധിസഭയുടെ അഭിപ്രായം. ഗ്രാമീണ തൊഴില്‍ സാധ്യത, അസംഘടിത തൊഴില്‍മേഖലയിലെ ജോലി സാധ്യത, സ്ത്രീകള്‍ക്ക് തൊഴില്‍, സാമ്പത്തിക രംഗത്ത് അവരുടെ മൊത്തം പങ്കാളിത്തം എന്നിവയെല്ലാം ഉത്തേജിപ്പിക്കണം. നൂതന സാങ്കേതികവിദ്യയും നമ്മുടെ സാമൂഹ്യ സാഹചര്യത്തിനിണങ്ങുന്ന നൈപുണ്യവും ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങള്‍ അനിവാര്യമാണ്.
മുന്‍പറഞ്ഞ കാര്യങ്ങളുടെ ആധാരത്തില്‍ തൊഴില്‍ സൃഷ്ടിക്കുന്ന വിജയകരമായ മാതൃകകള്‍ രാജ്യത്തെവിടെയും ലഭ്യമാണ്. അവ, പ്രാദേശിക പ്രത്യേകതകളും കഴിവുകളും ആവശ്യകതകളും പരിഗണിച്ചിട്ടുണ്ട്. സംരംഭകരും വ്യാപാരികളും ചെറുകിട സാമ്പത്തികസ്ഥാപനങ്ങളും സ്വയംസഹായ സംഘങ്ങളും സന്നദ്ധ സംഘടനകളും അത്തരം സ്ഥലങ്ങളില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍, സഹകരണ മേഖല, പ്രാദേശിക ഉത്പന്നങ്ങളുടെ നേരിട്ടുള്ള വിപണി, നൈപുണ്യവികസനം എന്നീ മേഖലയില്‍ ഉദ്യമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഈ പരിശ്രമങ്ങള്‍ കരകൗശലമേഖല, ഭക്ഷ്യ സംസ്കരണം, ഗാര്‍ഹിക ഉത്പന്നങ്ങള്‍, കുടുംബസംരംഭങ്ങള്‍ എന്നിവയ്ക്കെല്ലാം പ്രോത്സാഹനമായിട്ടുണ്ട്. മറ്റുള്ളവരുമായി അവരുടെ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് ആവശ്യമുള്ളിടത്ത് അത് പകര്‍ത്താവുന്നതാണ്. ചില വിദ്യാഭ്യാസ, വ്യവസായ സ്ഥാപനങ്ങള്‍ തൊഴില്‍ സൃഷ്ടിക്കുന്നതില്‍ വലിയ സംഭാവന നല്‍കിയിട്ടുണ്ട്. ദുര്‍ബലരും അശരണരും ഉള്‍പ്പെടുന്ന സമൂഹത്തിലെ വലിയ വിഭാഗത്തിന് സ്ഥിരമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കിയ വിജയ ഗാഥകളെയെല്ലാം പ്രതിനിധിസഭ അനുമോദിക്കുന്നു. സമൂഹത്തില്‍ ‘സ്വദേശിയുടെയും സ്വാവലംബനത്തിന്റെയും’ ചൈതന്യമുണര്‍ത്താനുള്ള ശ്രമങ്ങള്‍ നേരത്തേ സൂചിപ്പിച്ച ഉദ്യമങ്ങള്‍ക്ക് ആക്കം കൂട്ടും.
വലിയ തൊഴില്‍സാധ്യതയുള്ള നമ്മുടെ ഉത്പാദനമേഖലയെ ശക്തിപ്പെടുത്തണം. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ അത് സഹായിക്കും. ജോലി മാത്രം തേടുന്ന മാനസികാവസ്ഥയില്‍ നിന്ന് പുറത്തു കടക്കാന്‍ ജനങ്ങളെ, പ്രത്യേകിച്ചും യുവാക്കളെ, പഠനത്തിലൂടെയും ഉപദേശത്തിലൂടെയും ശ്രമിച്ച്, സംരംഭകത്വത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കണം. അത്തരം സംരംഭകത്വശീലം സ്ത്രീകളിലും ഗ്രാമീണരിലും വിദൂരപ്രദേശങ്ങളിലും ഗിരിജനമേഖലകളിലും വളര്‍ത്തണം. വിദ്യാഭ്യാസ വിചക്ഷണരെയും വ്യാവസായിക-സാമൂഹ്യ നേതാക്കളെയും സാമൂഹ്യ സംഘടനകളെയും മറ്റു സ്ഥാപനങ്ങളെയും ഇക്കാര്യത്തില്‍ സജീവ പങ്കാളികളാക്കാന്‍ കഴിയും. ഇതിന് സര്‍ക്കാരും മറ്റു പരിശ്രമങ്ങളും ഒന്നിച്ചു പോകണം.
ദ്രുതഗതിയില്‍ മാറിവരുന്ന ആഗോള സാമ്പത്തിക, സാങ്കേതിക വെല്ലുവിളികളെ നേരിടുന്നതിന് ഒരു സമൂഹമെന്ന നിലയില്‍ നൂതനവഴികള്‍ തേടേണ്ടതുണ്ടെന്ന് പ്രതിനിധിസഭ കരുതുന്നു. വളര്‍ന്നുവരുന്ന ഡിജിറ്റല്‍ ഇക്കോണമി, കയറ്റുമതി എന്നിവയിലെ തൊഴിലവസരങ്ങളുടെയും സംരംഭകത്വത്തിന്റെയും സാധ്യതകള്‍ ശ്രദ്ധാപൂര്‍വം ആരായണം. ജോലിയിലും അതിനു മുമ്പുള്ള ഗവേഷണത്തിലും സാങ്കേതിക കണ്ടുപിടിത്തങ്ങളിലും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഹരിത സാങ്കേതികവിദ്യയിലധിഷ്ഠിതമായ സംരംഭങ്ങള്‍ക്കും മാനവശേഷി പരിശീലനം വേണം.
സാമ്പത്തികരംഗം ശക്തിപ്പെടുത്തുന്നതിനും സുസ്ഥിരവും സമഗ്രവുമായ വികസനത്തിനുമായി ഭാരതകേന്ദ്രീകൃതമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ പ്രതിനിധിസഭ പൗരന്മാരോട് ആവശ്യപ്പെടുന്നു. ഭാരതത്തിന്റെ ശാശ്വതമൂല്യങ്ങളിലധിഷ്ഠിതമായ ആരോഗ്യകരമായ തൊഴില്‍സംസ്ക്കാരം രൂപപ്പെടുത്താന്‍ എല്ലാവിഭാഗം ജനങ്ങളോടും പ്രതിനിധിസഭ അഭ്യര്‍ഥിക്കുന്നു. അതുവഴി വിവിധതരത്തിലുള്ള തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് ഉത്തേജകമായി ഭാരതം ആഗോള സാമ്പത്തിക രംഗത്ത് ശരിയായ സ്ഥാനം നേടുന്നതിന് അത് രാസത്വരകമായി പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: