Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സുരേഷ് ഗോപി പറഞ്ഞ അപ്രിയ സത്യങ്ങള്‍

പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ മാത്രമാണ് വനവാസികള്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നതെന്ന പൊതുധാരണയാണ് കേരളത്തിനകത്തും പുറത്തുമുള്ളത്. ഈ ധാരണ തെറ്റാണെന്ന് വനവാസി വിഭാഗങ്ങള്‍ പലതരം കഷ്ടതകള്‍ അനുഭവിക്കുന്ന വിവിധ ജില്ലകളിലെ ഊരുകളുടെ പേരുകള്‍ സുരേഷ് ഗോപി എടുത്തുപറയുന്നതില്‍നിന്ന് വ്യക്തമാവുന്നു. തിരുത്തേണ്ട ധാരണയാണിത്. മറ്റ് സംസ്ഥാനങ്ങളിലെ വനവാസികളില്‍നിന്നു വ്യത്യസ്തമായി കേരളത്തിലെ ഈ ജനവിഭാഗം അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാനും പരിഹാരം കാണാനും ഇവിടേക്ക് പട്ടികജാതി കമ്മീഷനെ അയയ്‌ക്കണമെന്ന ശ്രദ്ധേയമായ നിര്‍ദ്ദേശവും സുരേഷ് ഗോപി മുന്നോട്ടുവയ്‌ക്കുകയുണ്ടായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2022, 06:00 am IST
in Editorial

സിനിമയിലെന്നപോലെ രാഷ്‌ട്രീയത്തിലും ആമുഖം ആവശ്യമില്ലാത്ത വ്യക്തിത്വമാണ് സുരേഷ് ഗോപി. ബിജെപി എംപിയായ ഈ താരം ജനപ്രതിനിധിയെന്ന നിലയ്‌ക്കും പൊതുപ്രവര്‍ത്തകനെന്ന നിലയ്‌ക്കും ചെയ്യുന്ന സേവനങ്ങളും കാരുണ്യപ്രവര്‍ത്തനങ്ങളും രാഷ്‌ട്രീയ ഭേദമെന്യേ മലയാളികളുടെ മനസ്സില്‍ സവിശേഷമായി ഇടംപിടിച്ചിട്ടുണ്ട്. എണ്ണിപ്പറയാനാണെങ്കില്‍ എത്ര വേണമെങ്കിലുമുണ്ട് മനുഷ്യസ്‌നേഹത്തിന്റെ മാധുര്യമൂറുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍. കക്ഷി രാഷ്‌ട്രീയത്തിനതീതമായ ഒരു സ്ഥാനം കേരളീയ സമൂഹത്തില്‍ ഇത് സുരേഷ് ഗോപിക്ക് നേടിക്കൊടുത്തിട്ടുമുണ്ട്. ഏറ്റവും  ഒടുവില്‍ ജനശ്രദ്ധയാകര്‍ഷിച്ചിട്ടുള്ളത് കേരളത്തിലെ വനവാസി ഊരുകളിലെ ജീവിത ദുരിതങ്ങള്‍ രാജ്യസഭയില്‍ അവതരിപ്പിച്ചതാണ്. കേരളം ഭരിക്കുന്നവര്‍ വനവാസി ഊരുകളോട് കാണിക്കുന്ന ക്രൂരമായ അവഗണനകളുടെ ചിത്രം വെറും ഒന്‍പതു മിനിറ്റിനുള്ളില്‍ അവതരിപ്പിക്കാനും പരിഹാരം തേടാനും സുരേഷ് ഗോപിക്ക് കഴിഞ്ഞു. അന്തിയുറങ്ങാന്‍ ശരിയായ വീടില്ലാതെ, കുടിവെള്ളം ലഭിക്കാതെ, വൈദ്യുതി എത്താത്ത വനവാസി ഊരുകള്‍ നിരവധിയാണെന്നും ബജറ്റു വിഹിതവും എംപി ഫണ്ടില്‍നിന്ന് അനുവദിക്കുന്ന പണംപോലും കേരളത്തില്‍ യഥാസമയം ചെലവഴിക്കാതെ ലാപ്‌സായിപ്പോകുന്ന അവസ്ഥയാണെന്നും ചൂണ്ടിക്കാട്ടിയ എംപി ഈ പാവങ്ങള്‍ക്കുവേണ്ടി സ്വന്തം നിലയ്‌ക്ക് ചെയ്ത കാര്യങ്ങളും വിവരിക്കുകയുണ്ടായി. പന്ത്രണ്ട് വര്‍ഷം മുന്‍പ് സര്‍ക്കാര്‍ പുനരധിവസിപ്പിച്ച വനവാസികള്‍ കഴിയുന്ന വീടുകളില്‍ മഴ പെയ്താല്‍ ഒരു തുള്ളി വെള്ളം പോലും പുറത്തുപോകാത്ത സ്ഥിതിയാണ്. വനവാസിക്ഷേമം മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ ആസ്പിരേഷണല്‍ ഡിസ്ട്രിക്കുകളുടെ എംപാനല്‍ ലിസ്റ്റില്‍പ്പെടുത്തിയ വയനാട് ജില്ലയെ അതില്‍നിന്ന് നീക്കുകയാണ് ഇടതുമുന്നണി സര്‍ക്കാര്‍ ചെയ്തതെന്നും സുരേഷ്‌ഗോപി വെളിപ്പെടുത്തുകയുണ്ടായി.

പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ മാത്രമാണ് വനവാസികള്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നതെന്ന പൊതുധാരണയാണ് കേരളത്തിനകത്തും പുറത്തുമുള്ളത്. ഈ ധാരണ തെറ്റാണെന്ന് വനവാസി വിഭാഗങ്ങള്‍ പലതരം കഷ്ടതകള്‍ അനുഭവിക്കുന്ന വിവിധ ജില്ലകളിലെ ഊരുകളുടെ പേരുകള്‍ സുരേഷ് ഗോപി  എടുത്തുപറയുന്നതില്‍നിന്ന് വ്യക്തമാവുന്നു. തിരുത്തേണ്ട ധാരണയാണിത്. മറ്റ് സംസ്ഥാനങ്ങളിലെ വനവാസികളില്‍നിന്നു വ്യത്യസ്തമായി കേരളത്തിലെ ഈ ജനവിഭാഗം അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാനും പരിഹാരം കാണാനും ഇവിടേക്ക് പട്ടികജാതി കമ്മീഷനെ അയയ്‌ക്കണമെന്ന ശ്രദ്ധേയമായ നിര്‍ദ്ദേശവും സുരേഷ് ഗോപി മുന്നോട്ടുവയ്‌ക്കുകയുണ്ടായി. വനവാസി ഊരുകളിലെ പരിതാപകരമായ അവസ്ഥയ്‌ക്ക് ഇടതുപക്ഷ ഭരണത്തിന്‍ കീഴില്‍ യാതൊരു മാറ്റവും വരുന്നില്ലെന്നും, എല്ലാം ശരിയാക്കുമെന്നു പറഞ്ഞ് അധികാരത്തില്‍ വന്ന സര്‍ക്കാരിനുകീഴില്‍ ഈ വിഭാഗങ്ങളുടെ ദുരിതം വര്‍ധിക്കുകയും ചെയ്‌തെന്നാണ് മനസ്സിലാക്കേണ്ടത്. ഭരണത്തിലെ വീഴ്ച എന്നതിനുപരി ദുര്‍ബലരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങള്‍ക്ക് എതിരായ നയമാണ് ഇടതുസര്‍ക്കാര്‍ പിന്തുടരുന്നത്. ആസ്പിരേഷണല്‍ ഡിസ്ട്രിക്കുകളുടെ ലിസ്റ്റില്‍നിന്ന് വയനാടിനെ ഒഴിവാക്കിയ നടപടി ഇതിനു തെളിവാണല്ലോ. സുരേഷ് ഗോപി രാജ്യസഭയില്‍ അപ്രിയസത്യങ്ങള്‍ വിളിച്ചു പറഞ്ഞപ്പോള്‍ അത് അംഗീകരിക്കാനുള്ള മഹാമനസ്‌കത പ്രകടിപ്പിക്കുന്നതിനു പകരം തങ്ങളെ ദല്‍ഹിയിലേക്ക് പറഞ്ഞയച്ചിട്ടുള്ള കാരണഭൂതനെ ഭയന്നു വസ്തുതകള്‍ നിഷേധിക്കാനാണ് സിപിഎം എംപിമാര്‍ ശ്രമിച്ചത്. ഇതിനും ബിജെപി എംപി ചുട്ട മറുപടി നല്‍കുകയുണ്ടായി.

പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ ഘടന തന്നെ അധഃസ്ഥിതര്‍ക്കും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്കും മതിയായ പ്രാതിനിധ്യം ഇല്ലാത്തതാണ്. പന്ത്രണ്ടു ശതമാനത്തോളം വരുന്ന സംസ്ഥാനത്തെ പട്ടികജാതി-വര്‍ഗ വിഭാഗത്തിന്റെ പ്രതിനിധിയായി മന്ത്രിസഭയിലുള്ളത് ഒരാള്‍ മാത്രമാണല്ലോ. ഏറ്റവും പുതിയ സംസ്ഥാന സമ്മേളനത്തില്‍ സിപിഎമ്മിന്റെ  ഭാരവാഹികളായിട്ടുള്ളവരുടെ പട്ടികനോക്കിയാലും ഇത് ബോധ്യമാവും. അധഃസ്ഥിത ജനവിഭാഗങ്ങള്‍ ഇത്രയേറെ ആക്രമണങ്ങള്‍ക്ക് വിധേയമായ മറ്റൊരു ഭരണകാലം ഉണ്ടായിട്ടില്ല. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ ആക്രമിക്കപ്പെട്ട കേസുകള്‍ അട്ടിമറിച്ച് പ്രതികള്‍ രക്ഷപ്പെടുന്നു.  വാളയാര്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ടത്, അട്ടപ്പാടി മധുവിന്റെ കൊലപാതകം, കിഴക്കമ്പലം ദീപു കൊലക്കേസ് എന്നിങ്ങനെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. അട്ടപ്പാടി മധുവിന്റെ കേസില്‍ പ്രോസിക്യൂട്ടറെപ്പോലും വയ്‌ക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ദീപുവിനെ സിപിഎം നേതാവടക്കമുള്ള പ്രതികള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയിട്ടും കരള്‍ രോഗമാണ് മരണകാരണമെന്ന് പ്രചരിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഈ കേസില്‍ കോടതിയില്‍നിന്നുപോലും നീതി ലഭിക്കാത്ത സാഹചര്യമാണ് സിപിഎമ്മും സര്‍ക്കാരും ചേര്‍ന്ന് സൃഷ്ടിക്കുന്നത്. ദളിതരായതുകൊണ്ടാണ് തങ്ങളെ സര്‍ക്കാര്‍ അപമാനിക്കുന്നതെന്ന് തിരുവനന്തപുരത്ത് പിങ്ക് പോലീസ് അവഹേളിച്ച കുട്ടിയുടെ അച്ഛന്‍ പ്രതികരിച്ചിരിക്കുന്നു. ഇടതുഭരണത്തെ മാത്രമല്ല, ഇടതുപക്ഷ രാഷ്‌ട്രീയത്തെത്തന്നെ നിരാകരിക്കുന്നതിലൂടെ മാത്രമേ കേരളത്തിലെ അധഃസ്ഥിത വിഭാഗത്തിന് മോചനത്തിന്റെ പാത തുറന്നുകിട്ടൂ.

Tags: tribalgopisureshgopi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന് വേണ്ടി ചുമരെഴുതി സുരേഷ്‌ഗോപി: പ്രചരണം തുടങ്ങി

Kerala

കണ്ണുണ്ടായിട്ടും കണ്ണടച്ചിരിക്കുന്നവര്‍ അറിയാന്‍; ഇതും കേരളത്തിലെ ജീവിതങ്ങളാണ്, നമ്പര്‍ വണ്‍ പ്രഖ്യാപനങ്ങള്‍ക്കും അപ്പുറം ചില സത്യങ്ങൾ

Kerala

തലസ്ഥാന കോർപ്പറേഷന് സ്കാവഞ്ചിങ് മെഷീൻ; മന്ത്രി സുരേഷ് ഗോപിയുടെ സമ്മാനം

Thiruvananthapuram

ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

Kerala

അമ്മയെ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ് കൊന്നു; മരണകാരണം തലയ്‌ക്കേറ്റ ഗുരുതര പരിക്ക്, 88കാരിക്ക് നേരെ മകന്റെ ക്രൂരത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.