മോസ്‌കോ: രാജ്യദ്രോഹികളെ തുടച്ചുനീക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. റഷ്യയില്‍ യുദ്ധത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവരെ ഉദ്ദേശിച്ചാണ് പുടിന്റെ ഭീഷണി. ദേശസ്‌നേഹികളെ തിരിച്ചറിയാന്‍ രാജ്യത്തിനാകും, ചതിക്കുന്നവരെ തുടച്ച് നീക്കാനും അറിയാമെന്നും പുടിന്‍ പറഞ്ഞു.
സ്വയം ശുദ്ധീകരണം നടത്തുന്നതിലൂടയെ രാജ്യത്തെ ശക്തിപ്പെടുത്താന്‍ സാധിക്കൂ, രാജ്യത്തിന്റെ ഐക്യത്തിനും സഹവര്‍ത്തിത്വത്തിനും ഇത് അത്യവശ്യമാണ്. ഇത്തരം വെല്ലുവിളികള്‍ അതിനാല്‍ തന്നെ ഏറ്റെടുക്കേണ്ടതുണ്ട്. റഷ്യയെ നശിപ്പിക്കുക എന്നത് പാശ്ചാത്യ രാജ്യങ്ങളുടെ ലക്ഷ്യമാണ്. രാജ്യത്തെ അഭിസംബോധ ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് പുടിന്റെ മുന്നറിയിപ്പ്.
റഷ്യന്‍ ടിവി ചാനലില്‍ യുദ്ധവിരുദ്ധ റാലിയുടെ ദൃശ്യങ്ങള്‍ വന്നതിനു പിന്നാലെയാണ് പുട്ടിന്റെ പ്രസ്താവന. റഷ്യയ്‌ക്കകത്തും പുറത്തും യുദ്ധത്തിനെതിരെ നിരവധി പ്രക്ഷോഭങ്ങളാണ് ഉയര്‍ന്ന് വരുന്നത്. റഷ്യയ്‌ക്കുള്ളില്‍ നടക്കുന്ന സമരം ക്രൂരമായി അടിച്ചമര്‍ത്തുകയാണെന്നാണു വിവരം. പ്രക്ഷോഭം നടത്തുന്നവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം അടക്കമാണ് ചുമത്തുന്നത്. ഇതുവരെ പ്രക്ഷോഭം നടത്തിയ നിരവധി ആളുകളെയാണ് റഷ്യ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: