റലീവ്, ഗലീവ്, യാ ചലീവ്,
‘കശ്മീര്‍ ഫയല്‍സ്’
കശ്മീരി ഹിന്ദുക്കളുടെ മാത്രം കഥയല്ല. വലിയ കഷ്ടപ്പാടുകള്‍ക്കിടയിലും ഒരു ചെറിയ സമൂഹം അതിന്റെ സംസ്കാരം മുറുകെപ്പിടിച്ചതിന്റെ കഥയാണിത്. കാശ്മീരില്‍ നിന്ന് ഉത്ഭവിച്ച, മനുഷ്യരാശിക്ക് മുഴുവന്‍ വഴിവിളക്കായ ഏറ്റവും ഗഹനമായ ഹൈന്ദവ ചിന്തയുടെ ഉറവയുടെ കഥയാണ്. നട്ടെല്ലില്ലാത്ത ഇന്ത്യന്‍ സര്‍ക്കാരുകളുടെയും യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാനുള്ള ധൈര്യമില്ലാത്തതിനാല്‍ അവരുടെ വെള്ളപൂശുന്ന നിലപാടുകളുടെയും കഥ.ന്യൂനപക്ഷ പ്രീണനത്തിനും പരദൂഷണത്തിനും പരസ്പരം മത്സരിക്കുന്ന നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിന്റെ കഥയാണിത്. തീവ്രവാദികളെ ഉന്മൂലനം ചെയ്യുന്ന പ്രക്രിയയില്‍ നമ്മുടെ സൈനികരെ ബലിയര്‍പ്പിച്ചതിന്റെ കഥ കൂടിയാണിത്.ഇന്ത്യന്‍ നാഗരികത അഭിമുഖീകരിക്കുന്ന ഭീഷണികളെക്കുറിച്ചള്ള ഓര്‍മ്മപ്പെടുത്തലാണ്.
സത്യത്തില്‍ കേരളമാണ് ഈ സിനിമ കാണേണ്ടത്. കാരണം ഇതിലെ സംഭവങ്ങല്‍ സമീപ ഭാവിയില്‍ അരങ്ങേറാന്‍ സാധ്യതയുള്ള സംസ്ഥാനം കേരളം മാത്രമാണ്. അതിനാല്‍ ഭാവി തലമുറയുടെ സംരക്ഷണത്തിന് മുന്‍ കരുതല്‍ എന്നു കരുതിയെങ്കിലും സിനിമ കാണണം
https://www.youtube.com/watch?v=1PUfER1GgXU
പ്രതികരിക്കാൻ ഇവിടെ എഴുതുക: