തിരുവനന്തപുരം: നിര്‍ദ്ദിഷ്ട കെ റെയില്‍ പദ്ധതിയോട് കേരളം ഏതു രീതിയില്‍ പ്രതികരിക്കുന്നുവെന്നറിയാന്‍ ജനം ടി വി സംഘടിപ്പിച്ച അഭിപ്രായസര്‍വ്വേ ഫലം പ്രസിദ്ധീകരിച്ചു. ജനഹിതമറിയാന്‍ ജനുവരി 5 മുതല്‍ ഫെബ്രുവരി 18 വരെ 45 ദിവസമെടുത്താണ് അഭിപ്രായ സ!ര്‍വ്വേ പൂര്‍ത്തീകരിച്ചത്.1880 സ്ത്രീകളും 4418 പുരുഷന്മാരുമടക്കം 6298 പേര് സര്‍വ്വേയുടെ ഭാഗമായി. 2 തരത്തിലുള്ള സര്‍വ്വേയാണ് നടത്തിയത്. നിര്‍ദ്ദിഷ്ട കെ റെയില്‍ കടന്നു പോകുന്ന ജില്ലകളിലൂടെ നടത്തിയ മുഖാമുഖ സര്‍വ്വേയായിരുന്നു മുഖ്യം. ഇതില്‍ 4690 പേ!ര്‍ പങ്കെടുത്തു. ഓണ്‍ലൈനായി നടത്തിയ സര്‍വ്വേയില്‍ 1608 പേരും അഭിപ്രായം രേഖപ്പെടുത്തി.
കെറെയിലില്‍ ജനവികാരം എന്തെന്നറിയുക, ബദല്‍ മാര്‍ഗങ്ങള്‍ ഉണ്ടെങ്കില്‍ അവ അന്വേഷിക്കുക, കെറെയില്‍ പദ്ധതി ജനങ്ങളില്‍ എത്രത്തോളം ആഘാതമുണ്ടാക്കുന്നുവെന്ന് നേരിട്ട് മനസ്സിലാക്കുക, കെറെയില്‍ പദ്ധതിക്കു പിന്നിലെ രാഷ്ട്രീയവും കെറെയില്‍ വിരുദ്ധ സമരത്തിന്റെ സ്വീകാര്യതയും എത്രമാത്രമെന്ന് മനസ്സിലാക്കുക എന്നീലക്ഷ്യങ്ങളോടെയാണ് സര്‍വ്വേ സംഘടിപ്പിച്ചത്. കെറെയില്‍ വിരുദ്ധ സമരം രാഷ്ട്രീയമായി ആര്‍ക്ക് ഗുണം ചെയ്യുമെന്ന ചോദ്യവും സര്‍വ്വേ മുന്നോട്ടു വെച്ചിരുന്നു.11 ചോദ്യങ്ങളടങ്ങിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു സ!ര്‍വ്വേ സംഘടിപ്പിച്ചത്.
സര്‍വ്വേയില്‍ പങ്കെടുത്തവരോട് രാഷ്ട്രീയ ആഭിമുഖ്യമുണ്ടെങ്കില്‍ ഏത് എന്ന് ചോദിച്ചിരുന്നു. 14.9% പേര് രാഷ്ട്രീയം വെളിപ്പെടുത്താന്‍ വിസമ്മതിച്ചു.24.26% പേര് ഇടതുപക്ഷ ആഭിമുഖ്യമുള്ളവരാണെന്ന് തുറന്നു പറഞ്ഞു. 24.46% പേര് യുഡിഎഫ് അനുഭാവികളാണെന്ന് വ്യക്തമാക്കി.36.36% പേര് ബിജെപി അനുഭാവികളാണ് എന്ന് വെളിപ്പെടുത്തി സര്‍വ്വേയില്‍ പങ്കെടുത്തു.
കെ റെയില്‍ കേരളത്തിന് അനിവാര്യമോ എന്ന ചോദ്യത്തോട് പ്രതികരിച്ചവരില്‍ 78.52% പേരും കെറെയില്‍ ആവശ്യമില്ല എന്ന് അഭിപ്രായപ്പെട്ടു. 17.64% മാത്രമാണ് കെറെയില്‍ ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടത്.സ!ര്വ്വേയുടെ ഭാഗമായ ഇടതു അനുഭാവികളില്‍ 34.42% പേരും കെറെയില്‍ കേരളത്തിന് ആവശ്യമില്ലെന്ന് അഭിപ്രായപ്പെട്ടു.സര്‍വ്വേയില്‍ പങ്കെടുത്ത സ്ത്രീകളില്‍ 67.11%വും പുരുഷന്മാരില് 74.67%വും കെറെയില്‍ വേണ്ട എന്ന് വിധിയെഴുതി.
സര്‍വ്വേയില്‍ പങ്കെടുത്ത SSLഇ വരെ വിദ്യാഭ്യാസമുള്ളവരില്‍ 74.87%വും ബിരുദ തലം വരെ പഠിച്ച 72.77%വും പ്രൊഫഷണല്‍/ബിരുദാനന്തര ബിരുദമുള്ളവരില്‍ 68.65%വും കെറെയില്‍ വേണ്ടെന്ന് അഭിപ്രായപ്പെട്ടു.കൗമാരക്കാരില്‍ 67.15 ശതമാനവും മധ്യവയസ്കരില്‍ 70.74%വും 50 വയസ്സിനുമേല്‍ പ്രായമുള്ളവരില്‍ 78.08%വും കെറെയില്‍ കേരളത്തിനു വേണ്ടെന്ന് ഒരേ സ്വരത്തില്‍ പറഞ്ഞു.
കെറെയില്‍ പ്രായോഗികമല്ലെന്ന മെട്രോമാന് ഇ. ശ്രീധരന്റെ അഭിപ്രായത്തോട് 77.14% പേര് യോജിച്ചു. 20.72% പേര് വിയോജിച്ചു. പ്രകടമായ രാഷ്ട്രീയമില്ലാത്തവരില് 83.22% പേര് ഇ. ശ്രീധരന്റെ അഭിപ്രായത്തോടൊപ്പം നിന്നു.പ്രതികരിച്ച ഇടതു അനുഭാവികളില്‍ 21.8% പേര് മെട്രോമാനോട് യോജിച്ചു.
കെറെയില്‍ പദ്ധതിക്കു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് 77.7% പേര് കരുതുന്നു.ഇല്ലെന്ന് 20.6% പേര് വിശ്വസിക്കുന്നു.സര്‍വ്വേയുടെ ഭാഗമായ ഇടത് അനുഭാവികളില്‍ 25% പേര് പദ്ധതിക്കു പിന്നില്‍ രാഷ്ട്രീയലക്ഷ്യം സംശയിക്കുന്നു. കെറെയില്‍ കൊണ്ടുവരുന്നത് മുഖ്യമന്ത്രിയുടെ പ്രതിഛായ നന്നാക്കാനാണെന്ന് 68.36% പേര് കരുതുന്നു. സര്‍വ്വേയില്‍ പങ്കെടുത്ത സ്ത്രീകളില്‍ 64%വും ഇടതു അനുഭാവികളില്‍27%വും ഈ അഭിപ്രായക്കാരാണ്. അല്ലെന്ന് 26.94% പേര് പറയുന്നു.
ഗതാഗതം കാര്യക്ഷമമാക്കാന്‍ കെറെയിലാണ് പോംവഴിയെന്ന് കരുതുന്നവര്‍ വെറും 12.13% മാത്രമാണ്. റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍,കൂടുതല്‍ തീവണ്ടികള്‍, തീവണ്ടികളുടെ വേഗം കൂട്ടല്‍ എന്നിവയാണ് വേണ്ടതെന്ന് 54.2% പേര് അഭിപ്രായപ്പെട്ടു. ദേശീയപാത വികസിപ്പിക്കുകയാണ് വേണ്ടതെന്ന് 30.8% പേരും കൂടുതല്‍ വിമാനത്താവളങ്ങളാണ് വേണ്ടതെന്ന് 2.3% പേരും അഭിപ്രായപ്പെട്ടു.
കെറെയില്‍ നിങ്ങളുടെ ജീവിതത്തെ ബാധിക്കുമോ എന്ന ചോദ്യത്തിന് ബാധിക്കും എന്ന് 65.29% പേര് മറുപടി നല്കി. ബാധിക്കില്ലഎന്ന് 18.02% പേരും അറിയില്ല എന്ന് 13.68% പേരും പ്രതികരിക്കുന്നില്ല എന്ന് 2.99% പേരും അറിയിച്ചു.
കെറെയില്‍ പദ്ധതി നിങ്ങളെ ഏതു തരത്തില്‍ ബാധിക്കുമെന്ന ചോദ്യത്തിന് തലമുറകള്‍ക്ക് ബാധ്യത വരുത്തുമെന്ന് 36.7% പേര് അഭിപ്രായപ്പെട്ടു.പരിസ്ഥിതി നശിക്കുമെന്ന് 24%വും ഭൂമി നഷ്ടമാകുമെന്ന് 16.68%വും വീട് നഷ്ടമാകുമെന്ന് 14.39%വും പ്രതികരിച്ചു.8.22% പേര് പ്രതികരിച്ചില്ല.
കെറെയില്‍ നേരിട്ട് ബാധിക്കാത്തവരെങ്കില് പദ്ധതി വരുമ്പോഴുള്ള ഏറ്റവും വലിയ പ്രശ്നമായി കാണുന്നത് എന്ത് എന്ന ചോദ്യത്തിന് കുടിയൊഴിപ്പിക്കലാണെന്ന് 28.66% പേര് അഭിപ്രായപ്പെട്ടു. അഴിമതിയും കോഴയുമാണെന്ന് 26.7%വും പരിസ്ഥിതി പ്രശ്നങ്ങളാണെന്ന് 20.09%വും കടബാധ്യതയാണെന്ന് 14.21%വും ഒരു പ്രശ്നവുമില്ലെന്ന് 8.57%വും പ്രതികരിച്ചു.
കെറെയില്‍ വിരുദ്ധസമരങ്ങള്‍ ആത്മാ!ര്ത്ഥമാണെന്ന് 68.27% പേര് കരുതുമ്പോള്‍ ആത്മാ!ര്ത്ഥതയില്ലാത്ത സമരങ്ങളാണെന്ന് 29.9% കരുതുന്നു. സര്‍വ്വേയില്‍ പങ്കെടുത്ത ഇടത് അനുഭാവികളില്‍ 24% കെറെയില്‍ വിരുദ്ധ സമരങ്ങള്‍ ആത്മാര്‍ത്ഥമാണെന്ന് കരുതുന്നവരാണ്. അതേ സമയം സര്‍വ്വേയില്‍ പങ്കെടുത്ത ബിജെപി അനുഭാവികളില്‍ 11 % പേര്‍ക്ക് സമരങ്ങളുടെ ആത്മാര്‍ത്ഥതയില്‍ സംശയമുണ്ട്.
കെറെയിലിനെ അനുകൂലിക്കുന്നവരാണെങ്കില്‍ എന്താണ് കാരണം എന്ന് ആരാഞ്ഞപ്പോള്‍ പ്രതികരിക്കാനാഗ്രഹിക്കുന്നില്ലെന്ന് 51.3% പേര് രേഖപ്പെടുത്തി. കേരള വികസനത്തിന് കുതിപ്പേകുമെന്ന് 17.25%വും ഗതാഗതം കാര്യക്ഷമമാക്കുമെന്ന് 16%വും പുതിയ നിക്ഷേപം വരുമെന്ന് 7.73%വും കേരളം ഹൈടെക്കാകുമെന്ന് 7.7%വും പ്രതികരിച്ചു.സര്‍വ്വേയുടെ ഭാഗമായ യുഡിഎഫ് അനുഭാവികളില്‍ 9% കെറെയില്‍ കേരള വികസനത്തിന് കുതിപ്പേകുമെന്ന് കരുതുന്നവരാണ്.
കെറെയില്‍ വിരുദ്ധ സമരം രാഷ്ട്രീയമായി ആര്‍ക്ക് ഗുണം ചെയ്യുമെന്ന ചോദ്യത്തിന് ഏതാണ്ട് ഒപ്പത്തിനൊപ്പമുള്ള ഫലമാണ് ലഭിച്ചത്. കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന് 36.39% പേര് അഭിപ്രായപ്പെട്ടു. തൊട്ടടുത്ത് ബിജെപിക്ക് ഗുണം ചെയ്യുമെന്ന് 35.06% പേരും അഭിപ്രായപ്പെട്ടു.സമരങ്ങള്‍ ആരു നടത്തിയാലും സിപിഎമ്മിന് ഗുണമാകുമെന്ന് 17.39% പേര് പറഞ്ഞു.11.15% പേര് ഈ ചോദ്യത്തോട് പ്രതികരിച്ചില്ല. രാഷ്ട്രീയമില്ല എന്നു പറഞ്ഞനരില് 35 % പേര് കെറെയില്‍ സമരം ബിജെപിക്ക് ഗുണം ചെയ്യുമെന്ന് പ്രതികരിച്ചു. 43% പേര് മനസ്സു തുറന്നില്ല.
ഈ ചോദ്യത്തിനു മുന്നില്‍ ഉറച്ച രാഷ്ട്രീയ വിശ്വാസമുള്ളവര്‍ പോലും നിലപാടുകള്‍ മാറ്റുന്നത് സര്‍വ്വേയില്‍ കാണാന്‍ കഴിഞ്ഞു. ഈ ചോദ്യത്തോട് പ്രതികരിച്ച ഇടത് വിശ്വാസികളില്‍ 31.69% പേര്! സമരങ്ങള്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന് കരുതുന്നു.12.94% ഇടത് അനുഭാവികള്‍ സമരം ബിജെപിക്ക് ഗുണം ചെയ്യുമെന്ന് കരുതുന്നു. സിപിഎമ്മിനാണ് ഗുണം കിട്ടാന്‍ പോകുന്നത് എന്ന് ഇവരില്‍ 41.07% അഭിപ്രായപ്പെട്ടു.എന്‍ ഡി എ അനുഭാവികളില്‍ 55.46% പേര് സമരം ബിജെപിക്ക് ഗുണകരമാകുമെന്ന് പ്രതികരിച്ചു.24.21% പേര് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന് കരുതുന്നവരാണ്.8.5% പേര് സിപിഎമ്മിന് ഗുണം ചെയ്യുമെന്നും കരുതുന്നു. യുഡിഎഫ് അനുഭാവികളില്‍ 54.09% സമരങ്ങള്‍ കോണ്‍ഗ്രസിന് ഗുണകരം എന്ന് അഭിപ്രായപ്പെട്ടു.20% ബിജെപിക്കാണ് ഗുണം ചെയ്യുക യെന്നും 15.9% സി പി എമ്മിന് ഗുണം ചെയ്യുമെന്നും അഭിപ്രായപ്പെട്ടു.
സ്ത്രീകളില്‍ 32.89% കോണ്‍ഗ്രസിനും 29.38% ബിജെപിയ്ക്കും 16.66% സിപിഎമ്മിനും ഗുണകരമാകുമെന്ന് രേഖപ്പെടുത്തി. 21.05 ശതമാനം സ്ത്രീകള്‍ ഈ ചോദ്യത്തോട് പ്രതികരിച്ചില്ല.പുരുഷന്മാരില് 32.38% കോണ്‍ഗ്രസിനും 32.03% ബിജെപിയ്ക്കും 22.12% സിപിഎമ്മിനും ഗുണകരമാകുമെന്ന് അഭിപ്രായപ്പെട്ടു.13.45 ശതമാനം പുരുഷന്മാരും ഈ ചോദ്യത്തില്‍ പ്രതികരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: