ദുബായ്: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ സ്ഥാനക്കയറ്റം. ആറു സ്ഥാനങ്ങള്‍ മുന്നില്‍ക്കയറിയ ബുംറ നാലാം റാങ്കിലെത്തി. അതേസമയം, ഇന്ത്യന്‍ ബാറ്റ്സ്മാന് വിരാട് കോഹ്ലി ബാറ്റസ്മാന്മാരുടെ റാങ്കിങ്ങില്‍ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ആറാം റാങ്ക് നേടി.
ഷഹീന് അഫ്രിദി, കെയ്ല്‍ ജാമിസണ്, ടിം സൗത്തി, ജെയിംസ് ആന്ഡേഴ്സണ്, നീല്‍ വാഗ്നര്‍, ജോഷ് ഹെയ്സല്‍വുഡ് എന്നിവരെ മറികടന്നാണ് ബുംറ നാലാം റാങ്കിലെത്തിയത്.ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ബുംറ എട്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഫോമിലേക്ക് ഉയരാന്‍ പ്രയാസപ്പെടുന്ന കോഹ്ലി നാല് സ്ഥാനം പിന്നാക്കം പോയാണ് ഒമ്പതാം റാങ്കിലെത്തിയത്. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്തിനാണ് പത്താം റാങ്ക്.
ശ്രീലങ്കക്കെതിരായ ഒന്നാം ടെസ്റ്റില്‍ 45 റണ്‍സ് നേടിയ കോഹ്ലി രണ്ടാം ടെസ്റ്റില്‍ പരാജയപ്പെട്ടു. ആദ്യ ഇന്നിങ്സില്‍ 23 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 13 റണ്‍സുമാണ് നേടിയത്.ഓള് റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജയെ പിന്തള്ളി വിന്‍ഡീസിന്റെ ജേസണ്‍ ഹോള്‍ഡര്‍ ഒന്നാം റാങ്കിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: