ടോക്കിയോ: ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയില്‍ ശക്തമായ ഭൂചലനം. പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ബുധനാഴ്ച വൈകുന്നേരമാണ് 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ഫുകുഷിമ മേഖലയുടെ തീരത്ത് 60 കിലോമീറ്റര്‍ (37 മൈല്‍) ആഴത്തിലാണ് ഭൂചലനമുണ്ടായത്. ആദ്യം റിക്ടര്‍ സ്കെയിലില്‍ 7.1 ലും പിന്നീട് 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ ഭയന്ന് പലായനം ചെയ്തു. ലക്ഷക്കണക്കിന് വീടുകളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. മുമ്പ് 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിലും സുനാമിയിലും തകര്‍ന്ന പ്രദേശത്താണ് ശക്തമായ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: