കോഴിക്കോട്: സി പി ഐ എം രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി എഎ റഹീമിനെ തെരഞ്ഞെടുത്തതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്ത്തകന് വിനു വി ജോണ്‍ പങ്കുവെച്ച ട്വീറ്റ് ചര്‍ച്ചയാകുന്നു. ബാലരമയിലെ മായാവി എന്ന ചിത്രകഥയിലെ ലുട്ടാപ്പി എന്ന കഥാപാത്രത്തിന്റെ കഥയുള്ള താളുകളാണ് വിനു വി ജോണ്‍ പങ്കുവെച്ചത്. ബാലരമ പുതിയ ലക്കം വായിച്ചു എന്ന അടിക്കുറിപ്പോടെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ നിറഞ്ഞത്.
റഹീമിനെ സൈബര്‍ ഇടത്തില്‍ രാഷ്ട്രീയ എതിരാളികള്‍ ലുട്ടാപ്പി എന്നാണ് വിശേഷിപ്പിക്കുന്നത്.രാഷ്ട്രീയ പാര്‍ട്ടികളുടെ സൈബര്‍ അണികള്‍ ഉപയോഗിക്കുന്ന പ്രയോഗങ്ങളുമായി മാധ്യമപ്രവര്ത്തകന് രംഗത്തെത്തുന്നത് ശരിയല്ലെന്നാണ് മറ്റ് ചിലര്‍ പറയുന്നത്. ഇതുതന്നെയാണ് വിനു വി ജോണും ഇപ്പോള്‍ ചെയ്തിരിക്കുന്നത് എന്ന് ഏതൊരാള്‍ക്കും മനസ്സിലാക്കാം. റഹീമിന്റെ ചിത്രം ഉപയോഗിച്ചിട്ടില്ല എന്ന് മാത്രം.
വിനുവിനെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. മുന്‍ മാധ്യമപ്രവര്‍ത്തകന്‍കൂടിയായ റഹീമിന് നല്ല പദവി കിട്ടുന്നതില്‍ ഒരു സാധാരണ മാധ്യമപ്രവര്‍ത്തകന്റെ കുശുമ്പ് എന്ന് പ്രതികരിക്കുന്നവരാണ് കൂടുതലും. നിലവാരം കുറഞ്ഞ പ്രതികരണമായിപ്പോയി എന്ന് ഉപദേശിക്കുന്നവരുമുണ്ട്. കൂടുതല്‍ കമന്റുകളിലും തെറി അഭിഷേകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: