തിരുവനന്തപുരം : തിരുവനന്തപുരം ലോ കോളേജ് യൂണിയന് ഉദ്ഘാടന പരിപാടികള്‍ക്കിടെ എസ്എഫ്ഐ ആക്രമണത്തില്‍ പ്രതിഷേധിച്ച് കെഎസ്യുവും യൂത്ത്കോണ്‍ഗ്രസും നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തള്ളികയറാന്‍ ശ്രമിച്ചത് പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമായി.
ലോ കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ചു. ശേഷം എംജി റോഡും ഉപരോധിച്ചു. എംഎല്‍എമാരായ ഷാഫി പറമ്പില്‍, റോജി എം. ജോണ്‍, അന്‍വര്‍ സാദത്ത്, കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.
കൂടാതെ പാളയത്ത് പ്രവര്‍ത്തകര്‍ ഡിവൈഎഫ്ഐയുടെ ഫ്ളക്സ് ബോര്‍ഡുകള്‍ കീറി. പോലീസ് ഇത് തടയാന്‍ ശ്രമിച്ചതും ഉന്തിലും തള്ളിലും കലാശിച്ചു. ഒരു മണിക്കൂറോളം പ്രതിഷേധം നീണ്ടതോടെ പോലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
അതേസമയം യൂണിയന് കലാപരിപാടിക്കിടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൂട്ടംചേര്‍ന്ന് വലിച്ചിഴച്ച് ക്രരമായി മര്‍ദ്ദിച്ചെന്നു ആക്രമണത്തിനിരയായ കെഎസ്യു പ്രവര്‍ത്തക സഫ്ന അറിയിച്ചു.. എസ്എഫ്ഐയില്‍ നിന്ന് മുമ്പും ആക്രമണങ്ങളുണ്ടായിട്ടുണ്ട്. അന്നും നടപടികളുണ്ടായിട്ടില്ല. കൂട്ടം ചേര്‍ന്ന് ക്രൂരമായാണ് ആക്രമിച്ചതെന്നും സഫ്ന പറയുന്നു.
കോളേജിലെ അക്രമത്തിന് ശേഷം വീടുകയറിയുള്ള മര്‍ദ്ദനത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് തലയ്ക്കും കാലിനും പരിക്കേറ്റു. കെഎസ്യു പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ 2 കേസുകളും, എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചെന്ന പേരില്‍ ഒരു കേസും പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോളേജിലെ സംഘര്‍ഷങ്ങള്‍ക്ക് ശേഷം കെഎസ്യു പ്രവര്‍ത്തകരുടെ വീടുകള്‍ കയറി ഭീഷണിയും ആക്രമണവുമുണ്ടായി. ദേവനാരായണനെന്ന വിദ്യാര്‍ത്ഥിക്ക് കഴുത്തിനും, ജിയോ എന്ന വിദ്യാര്‍ത്ഥിക്ക് കാലിനും പരിക്കുണ്ട്. എസ്എഫ്ഐ ഭാരവാഹികള്‍മര്‍ദ്ദിച്ചതാണെന്നാണ് ആരോപണം.
അതേസമയം വിദ്യാര്‍ത്ഥികളെ വീട്ടില്‍ക്കയറി ആക്രമിച്ചതിന് 8 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ മെഡിക്കല്‍ കോളേജ് പോലീസാണ് കേസടുത്തത്. എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചെന്ന പരാതിയില്‍ കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെയും് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: