ജവഹര്‍ലാല്‍ നെഹ്റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ച്, ബെംഗളൂരു നടത്തുന്ന ഇനിപറയുന്ന കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം.
എംഎസ്സി കെമിസ്ട്രി: സ്പെഷ്യലൈസേഷനുകള്‍- മെറ്റീരിയല്‍സ് കെമിസ്ട്രി/കെമിക്കല്‍ ബയോളജി/എനര്‍ജി), യോഗ്യത- ബിഎസ്സി (കെമിസ്ട്രി) 55% മാര്‍ക്കോടെ വിജയിച്ചിരിക്കണം. ‘ഐഐടി-ജാം’- യോഗ്യത നേടിയിരിക്കണം.
ഇന്റഗ്രേറ്റഡ് പിഎച്ച്ഡി: പഠന വിഷയങ്ങള്‍: ഫിസിക്കല്‍ സയന്‍സ്/കെമിക്കല്‍ സയന്‍സ്/ബയോളജിക്കല്‍ സയന്‍സ്. യോഗ്യത- ബന്ധപ്പെട്ട വിഷയത്തില്‍ 55% മാര്‍ക്കോടെ ബിരുദം. ജാം യോഗ്യത നേടിയിരിക്കണം. ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുയതുന്നവരെയും പരിഗണിക്കും.
റിസര്‍ച്ച് പ്രോഗ്രാമുകള്‍: പിഎച്ച്ഡി/എംഎസ് എന്‍ജിനീയറിങ് മേഖലകളിലാണ് ഗവേഷണ പഠനാവസരം. യോഗ്യത- എംഎസ്സി/ബിഇ/ബിടെക്/എംഇ/എംടെക്/ബിവിഎസ്സി/എംവിഎസ്സി/എംബിബിഎസ്/എംഡി 55% മാര്‍ക്കോടെ പാസായിരിക്കണം.
ഗേറ്റ്/ജെസ്റ്റ്/ജിപാറ്റ്/യുജിസി-ജെആര്‍എഫ്/സിഎസ്ഐആര്‍-ജെആര്‍എഫ്/ഐസിഎംആര്‍-ജെആര്‍എഫ്/ഡിബിടി-ജെആര്‍എഫ്/ഇന്‍സ്പെയര്‍-ജെആര്‍എഫ് യോഗ്യത നേടിയിരിക്കണം.
പ്രവേശന വിജ്ഞാപനം www.jncasr.ac.in/admission ല്‍ ലഭ്യമാണ്. അപേക്ഷ ഓണ്‍ലൈനായി മാര്‍ച്ച് 31 നകം സമര്‍പ്പിക്കാം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: