കൊച്ചി: ഹിജാബ് മതാചാരത്തിന്റെ അനിവാര്യ ഘടകമല്ലായെന്ന കര്‍ണാടക ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് വിശ്വഹിന്ദു പരിഷത്ത്. പല വിദേശ രാജ്യങ്ങളും നിരോധിച്ച ഹിജാബ് ഭാരതത്തില്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ചില ശക്തികളുടെ ശ്രമത്തിനേറ്റ കനത്ത തിരിച്ചടിയാണ് കോടതി വിധി.
കര്‍ണാടക ഹൈക്കോടതി വിധി കേരളത്തിലും നടപ്പാക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകണം ഇല്ലെങ്കില്‍ അതിനെതിരെ നിയമ പോരാട്ടത്തിനും പ്രത്യക്ഷ സമരത്തിനും വി. എച്ച്. പി ഉള്‍പ്പെടെയുള്ള ഹിന്ദു സംഘടനകള്‍ മുന്നിട്ടിറങ്ങും. ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്യത്തിനും മുകളില്‍ കൂടുതല്‍ സ്വാതന്ത്യം മതത്തിന്റെ പേരു പറഞ്ഞ് നേടാന്‍ വേണ്ടി വിദ്യാര്‍ത്ഥികളെ തെരുവിലിറക്കാന്‍ ഗൂഡാലോചന നടത്തിയ ശക്തികളെ പൊതു സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു.
ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസ് നടത്താന്‍ കോളേജ് കുട്ടികളെ സഹായിക്കുന്ന തീവ്രവാദ ശക്തികള്‍ ഇത്തരം രാഷ്ട്ര വിരുദ്ധ നടപടികളില്‍ നിന്നും പിന്മാറണമെന്നും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറല്‍ സെക്രട്ടറി വി.ആര്. രാജശേഖരന് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: