ഇരിട്ടി: കാട്ടാനകളും പന്നിയും കുരങ്ങുകളും തീര്‍ക്കുന്ന നാശത്തിന് പിറകേ ഇടക്കിടെയുണ്ടാകുന്ന അഗ്നിബാധയും ആറളം ഫാമിനേയും ആദിവാസി പുനരധിവാസ മേഖലയെയും ദുരിതക്കയത്തിലാക്കുകയാണ്. കഴിഞ്ഞ രണ്ടുമാസത്തിനിടെ പത്തോളം തീപ്പിടുത്തങ്ങളാണ് ആറളം കൃഷിഫാമിന്റെ അധീന പ്രദേശങ്ങളിലും ആദിവാസി പുനരധിവാസ മേഖലയിലുമായി ഉണ്ടായത്.
കനത്ത വെയിലിലും ചൂടിലും ഉണങ്ങി നില്ക്കുന്ന പുല്ലില്‍ തീപ്പിടിക്കുന്നതോടെ തീ ആളിപ്പടരുന്ന അവസ്ഥയാണ്. ഇന്നലെ പുനരധിവാസമേഖലയിലെ 12-ാം ബ്ലോക്കില്‍ ജനവാസ മേഖലയ്ക്ക് സമീപമാണ് തീപിടുത്തമുണ്ടായത്. ഇത് ഏറെനേരം ആശങ്കക്കിടയാക്കി. പേരാവൂരില്‍ നിന്നുമെത്തിയ അഗ്നിരക്ഷാ സേന വളരെ ശ്രമകരമായാണ് തീ അണച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഫാമിന്റെ കാര്‍ഷിക മേഖലയില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ ഏക്കര്‍കണക്കിന് കശുമാവിന് തോട്ടം കത്തിനശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: