Categories: Kerala

സഹോദരിയുമായി പ്രണയം: വണ്ടന്‍മേടില്‍ സുഹൃത്തിനെ മദ്യത്തില്‍ വിഷം കൊടുത്ത് യുവാവ് കൊലപ്പെടുത്തി, മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ചു

ഇടുക്കി ജില്ലാ പോലീസ് മേധാവി ആർ കറുപ്പുസ്വാമി ഐപിഎസ്സിന്റെ നിർദ്ദേശപ്രകാരം കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേരളാ- തമിഴ്നാട് അതിർത്തിയിൽ വനത്തിനുള്ളിൽ രാജ്കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.

Published by

ഇടുക്കി: വണ്ടന്‍മേടില്‍ സുഹൃത്തായ യുവാവിനെ മദ്യത്തില്‍ വിഷം കലര്‍ത്തിക്കൊടുത്തു കൊന്ന കേസിൽ പ്രതി പിടിയില്‍. മണിയംപെട്ടി സ്വദേശി രാജ്കുമാറിനെ കൊന്ന പ്രവീണാണ് അറസ്റ്റിലായത്. താനുമായുള്ള സൗഹൃദം മുതലെടുത്ത് സഹോദരിയുമായി രാജ്കുമാര്‍ പ്രണയത്തിലായിരുന്നുവെന്നും ഇതിന്റെ പകയാണ് കൊലയ്‌ക്ക് കാരണമമെന്നുമാണ് പ്രവീണിന്റെ മൊഴി.

ഒരു മാസത്തോളമായി കൊല ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും പ്രവീണ്‍ വിശദമാക്കി. അവസരം ഒത്തുവന്നപ്പോള്‍ പ്രവീണിനെ തമിഴ്നാട് അതിര്‍ത്തി പ്രദേശത്തേക്ക് വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കി മൃതദേഹം കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷം പ്രവീണ്‍ തിരികെ വീട്ടിലെത്തി. പ്രവീണിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാട്ടില്‍ തെരച്ചില്‍ നടത്തി പോലീസ് മൃതദേഹം കണ്ടെത്തി.  

ഇടുക്കി ജില്ലാ പോലീസ് മേധാവി ആർ കറുപ്പുസ്വാമി ഐപിഎസ്സിന്റെ നിർദ്ദേശപ്രകാരം കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേരളാ- തമിഴ്നാട് അതിർത്തിയിൽ വനത്തിനുള്ളിൽ രാജ്കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. രാജ്കുമാറിനെ  അവസാനം കണ്ടത് സുഹൃത്തായ പ്രവീണിനൊപ്പമായിരുന്നെന്ന അച്ഛന്‍ പവന്‍രാജിന്റെ മൊഴിയാണ് വഴിത്തിരിവായത്. പ്രവീണിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ആദ്യം പിടിച്ചുനിന്നെങ്കിലും ഒടുവില്‍ പ്രതി എല്ലാം തുറന്നുപറയുകയായിരുന്നു.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by