തിരുവനന്തപുരം : വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനം തുടരാമെന്ന കര്‍ണാടക ഹൈക്കോടതി വിശാലബെഞ്ചിന്റെ ഉത്തരവ് സ്വാഗതം ചെയ്യുന്നതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് മുഖ്യധാരയിലേക്ക് വരാനുള്ള അവസരമാണിതെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.
തന്റെ വാദം ശരിയായതില്‍ പ്രത്യേക സന്തോഷമൊന്നുമില്ല. മറ്റ് സഹോദരിമാരെ പോലെ മുസ്ലിം വനിതകളും രാജ്യനിര്‍മാണത്തില്‍ പങ്കുചേരണമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടു.
പ്രവാചകന്റെ കാലത്തെ സ്ത്രീകള്‍ ഹിജാബ് അനാവശ്യമെന്നാണ് വിശ്വസിച്ചിരുന്നത്. ദൈവം അനുഗ്രഹിച്ചു നല്‍കിയ സൗന്ദര്യം മറച്ചു വെക്കാനുള്ളതല്ല എന്ന് ആദ്യ തലമുറയിലെ സ്ത്രീകള്‍ വാദിച്ചിരുന്നുവെന്നുമാണ് ഹിജാബ് വിഷയത്തില്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുമ്പ് പ്രതികരിച്ചത്.
ഹിജാബ് ഇസ്ലാമിന്റെ അവിഭാജ്യഘടകമല്ലെന്നും യൂണിഫോമിനെ വിദ്യാര്‍ഥികള്‍ക്ക് എതിര്‍ക്കാനാവില്ല. മൗലികാവകാശങ്ങളുടെ ന്യായമായ നിയന്ത്രണമാണ് യൂണിഫോം. സര്‍ക്കാരിന് നിയന്ത്രണം നടപ്പാക്കാന്‍ അവകാശമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കര്‍ണ്ണാടക ഹൈക്കോടതി വിശല ബെഞ്ച് ഹര്‍ജി തള്ളിയത്.
അതേസമയം കര്‍ണ്ണാടക ഹൈക്കോടതി വിധി നിരാശാജനകമെന്ന് മുസ്ലിം ലീഗ് നേതാവ് എം.സി. മായിന്‍ഹാജി പ്രതികരിച്ചു. ഹിജാബ് ധരിക്കുക എന്നത് മുസ്ലിം വിദ്യാര്‍ത്ഥിനികളുടെ അവകാശമാണെന്നും മായിന്‍ഹാജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: