മലയാളികള്‍ക്കിടയില്‍ ഏറെ അറിയപ്പെടുന്ന സിനിമാ അവലോകന ഫേസ്ബുക്ക് കൂട്ടായ്‌മയില്‍ ‘ദി കശ്മീര്‍ ഫയല്‍സ്’ റിവ്യൂവിന് വിലക്ക്. അവലോകനം എഴുതിയ ആളെ ഗ്രൂപ്പില്‍ ബ്ലോക്ക് ചെയ്യുകയും പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു.
Cinema Paradiso Club ഗ്രൂപ്പ് അംഗങ്ങള്‍ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള സിനിമകളുടെ അവലോകനങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ട്. അതില്‍ ‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയെ പറ്റി ഒരു റിവ്യൂവന്നു. മോശം റിവ്യൂ ആയിരുന്നു. വളരെ ഉപരിപ്ലവവും സംവിധായകനെ വ്യക്തിപരമായി ചീത്ത പറയുന്നതുമായിരുന്നു. അത് തീര്‍ത്തും അനീതി പരമാണ് എന്നു തോന്നിയ അസിസ്റ്റൻ്റ് പ്രൊഫസറായ ശ്രീനാഥ് മോഹന്‍ദാസ് സിനിമയെ പറ്റി ഒരു റിവ്യൂ എഴുതി. റിവ്യൂ പോസ്റ്റ് ചെയ്തിട്ട് അഡ്മിന്റെ അപ്പ്രൂവല്‍ കാത്തിരിയ്‌ക്കുന്ന സമയം, ഒരു മിനിട്ടിനകം പോസ്റ്റ് നീക്കം ചെയ്തു യാതൊരു വിശദീകരണവും കൊടുക്കാതെ ശ്രീനാഥിനെ ഗ്രൂപ്പില്‍ ബ്ലോക്ക് ചെയ്തു.
‘ഈ ഭീരുക്കള്‍ സ്വയം വിശേഷിപ്പിയ്‌ക്കുന്നത് ബുദ്ധിജീവികള്‍ എന്നാണ്. തങ്ങള്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്നവര്‍ എന്നാണ് ഇവരുടെ നാട്യം. എന്നാല്‍ എനിക്ക് ഒട്ടും തന്നെ അത്ഭുതം തോന്നുന്നില്ല. ഇവരൊക്കെ ഇത്രയേ ഉള്ളൂ എന്ന് എനിക്ക് എല്ലായ്‌പ്പോഴും അറിയാമായിരുന്നു’ ശ്രീനാഥ് പറയുന്നു..
ഓരോ ഇന്ത്യാക്കാരനും കണ്ടിരിയ്‌ക്കേണ്ട സിനിമയാണ് ഇതെന്നു പറഞ്ഞ് ശ്രീനാഥ് സിനിമയെ അവലോകനം ചെയ്യുന്നു
‘റാലിവ്, ഗാലിവ്, യാ ചാലിവ്’…. (ഇസ്ലാമിലേക്ക്) മതംമാറൂ , അല്ലെങ്കില്‍ മരിക്കൂ, അല്ലെങ്കില്‍ (കശ്മീര്‍) വിട്ടു പോകൂ എന്നീ മൂന്നു മാര്‍ഗ്ഗങ്ങളായിരുന്നു കശ്മീര്‍ പണ്ഡിറ്റുകളുടെ മുന്നില്‍ 1990 ജനുവരി 19 ന് ഇസ്ലാമിസ്റ്റുകള്‍ വച്ചത്. അവര്‍ നാടുവിട്ടു പോകാനാണ് തീരുമാനിയ്‌ക്കുന്നതെങ്കില്‍, തങ്ങളുടെ സ്ത്രീകളെ കൂട്ടാതെ പൊയ്‌ക്കൊള്ളാനായിരുന്നു നിര്‍ദ്ദേശം. താഴ്വരയിലെ ജനസംഖ്യാ വര്‍ദ്ധനവിന് സ്ത്രീകളെ ആവശ്യമായിരുന്നു. നിങ്ങള്‍ ഒരു പണ്ഡിറ്റ് എന്ന നിലയ്‌ക്ക് ഒന്നാലോചിച്ചുനോക്കൂ… നിങ്ങളുടെ പരിസരങ്ങളിലുള്ള മോസ്‌ക്കുകളില്‍ നിന്നും, തെരുവുകളില്‍ നിന്നും ഉയരുന്ന ഈ ആക്രോശങ്ങള്‍ കേള്‍ക്കേണ്ടി വരുന്നത്… വലിയ അക്ഷരങ്ങളില്‍ പത്രങ്ങളില്‍ പ്രിന്റ് ചെയ്തു വരുന്നത്… തെരുവുകളിലെ പോസ്റ്റുകളില്‍ പതിപ്പിച്ചിരിയ്‌ക്കുന്ന പോസ്റ്ററുകളിലും, നിങ്ങളുടെ വീടിന്റെ ചുവരുകളിലും വലിയ അക്ഷരങ്ങളില്‍ ഇങ്ങനെ എഴുതിവച്ചിരിയ്‌ക്കുന്നത് കാണേണ്ടി വരുന്നത്… ഒരുനിമിഷം അതൊന്ന് ഭാവന ചെയ്തു നോക്കൂ…
അതെ, നമ്മുടെ മതേതര ജനാധിപത്യ റിപ്പബ്ലിക്ക് ആയ ഇന്ത്യയില്‍ നമ്മളൊക്കെ ജീവിച്ചിരിയ്‌ക്കുമ്പോള്‍ തന്നെ ഇതു നടന്നു. രാഷ്‌ട്രീയ ശരികളുടേയും സമ്മര്‍ദ്ദങ്ങളുടേയും ഇടയില്‍ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ അന്ധത നടിച്ചു. കശ്മീര്‍ പണ്ഡിറ്റുകളെ സ്വയം പ്രതിരോധിയ്‌ക്കാനോ അല്ലെങ്കില്‍ മരിയ്‌ക്കാനോ വിട്ടുകൊടുത്തു കൊണ്ട് അവരെ സംരക്ഷിയ്‌ക്കേണ്ടവര്‍ തന്നെ നിശബ്ദരായപ്പോള്‍ ഭാരതീയ സംസ്‌കൃതിയുടെ കേന്ദ്രമായിരുന്ന മണ്ണില്‍ നിന്നുമുള്ള കഴിഞ്ഞ ആയിരം വര്‍ഷങ്ങള്‍ക്കിടയിലെ അവരുടെ എട്ടാമത്തെ കൂട്ടപ്പലായനത്തിന് തിരശ്ശീല ഉയരുകയായിരുന്നു. പിന്നെയുണ്ടായത് പൈശാചികമായ വംശഹത്യയായിരുന്നു. രണ്ടു ലക്ഷത്തോളം പണ്ഡിറ്റുകള്‍ അരുംകൊല ചെയ്യപ്പെട്ടു. വേറെ ഒരു മൂന്നു ലക്ഷം പേര്‍ സ്വന്തം മണ്ണില്‍ നിന്നും പിഴുതുമാറ്റപ്പെട്ടു. സ്വന്തം നാട്ടില്‍ അഭയാര്‍ഥികളായി അവര്‍ ജീവിതം തള്ളിനീക്കുന്നു. വിവേക് രഞ്ജന്‍ അഗ്‌നിഹോത്രി സംവിധാനം ചെയ്ത കശ്മീര്‍ ഫയലുകള്‍ എന്ന ചിത്രം ശരിയ്‌ക്കും വ്യത്യസ്ഥമാകുന്നത്, ഈ ചരിത്രത്തിന്റെ എല്ലാ മിഴിവോടും കൂടി അതിന്റെ ഇരകളെ അവരര്‍ഹിയ്‌ക്കുന്ന വിധം മാനിച്ചു കൊണ്ട് സത്യസന്ധമായി ആവിഷ്‌ക്കാരിച്ച ആദ്യ സിനിമ എന്ന നിലയ്‌ക്കാണ്. വര്‍ഷങ്ങള്‍ എടുത്ത് നടത്തിയ നിശിതമായ ഗവേഷണത്തിന്റെ അന്തിമ ഫലമാണിത്. ആ ശപിയ്‌ക്കപ്പെട്ട ദിനത്തിന് ശേഷം താഴ്വരയില്‍ ഇസ്ലാമിസ്റ്റുകള്‍ അഴിച്ചുവിട്ട ഭീകരത നേരിട്ടനുഭവിച്ച 700 കുടുംബങ്ങളെ ചിത്രത്തിന്റെ സംവിധായകന്‍ നേരിട്ടു കണ്ട് സംസാരിയ്‌ക്കുകയുണ്ടായി.
കൃഷ്ണ പണ്ഡിറ്റ് (ദര്‍ശന്‍ കുമാര്‍) എന്ന ഒരു ചെറുപ്പക്കാരന്റെ ജീവിത യാത്രയായിട്ടാണ് ചിത്രം ഒരുക്കിയിരിയ്‌ക്കുന്നത്. ഡല്‍ഹിയിലെ ഒരു പ്രശസ്ത യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥി യൂണിയന്റെ പ്രസിഡന്റ് പദത്തിനായി മത്സരിയ്‌ക്കുന്ന നേതാവാണ് കൃഷ്ണ പണ്ഡിറ്റ്. ഹ്യുമനിസ്റ്റായി വേഷമിട്ട് പ്രവര്‍ത്തിയ്‌ക്കുന്ന വിഘടനവാദ സൈദ്ധാന്തികയായ പ്രൊഫസര്‍ രാധികാ മേനോന്‍ (പല്ലവി ജോഷി) ആണ് കൃഷ്ണ പണ്ഡിറ്റിന്റെ മാര്‍ഗ്ഗദര്‍ശി. തന്റെ മാതാപിതാക്കളും ജ്യേഷ്ഠ സഹോദരന്‍ ശിവയും ഇസ്ലാമിസ്റ്റുകളാല്‍ അരുംകൊല ചെയ്യപ്പെട്ട ശേഷം മുത്തച്ഛന്‍ പുഷ്‌ക്കര്‍ നാഥ് പണ്ഡിറ്റിനോടൊപ്പം (അനുപം ഖേര്‍) കശ്മീര്‍ താഴ്വരില്‍ നിന്ന് പലായനം ചെയ്യുമ്പോള്‍ ഏതാനും മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞായിരുന്നു കൃഷ്ണ. ഡല്‍ഹിയില്‍ വളര്‍ന്നു വന്ന കൃഷ്ണയ്‌ക്ക് മുത്തച്ഛന്‍ പറഞ്ഞു കൊടുത്ത കുറച്ചു കഥകളല്ലാതെ തന്റെ കുടുംബചരിത്രത്തെ കുറിച്ച് ഒന്നും അറിയുമായിരുന്നില്ല. തന്റെ മാതാപിതാക്കള്‍ ഒരു വലിയ അപകടത്തില്‍ പെട്ട് മരിച്ചതാണ് എന്നാണ് കൃഷ്ണയെ ധരിപ്പിച്ചിരുന്നത്. അല്ലാതെ തന്റെ കുടുംബം കടന്നുവന്ന ഭീകര ദുരവസ്ഥയെ കുറിച്ച് മറ്റൊന്നും അയാള്‍ക്ക് അറിയുമായിരുന്നില്ല. തന്നെ കീഴ്‌പ്പെടുത്തി കൊണ്ടിരിയ്‌ക്കുന്ന ഗ്ലൂക്കോമയേയും ഡെമന്ഷ്യയേയും നേരിടുമ്പോഴും വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്കും, മന്ത്രിമാര്‍ക്കും, പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും എല്ലാം നിരന്തരം പെറ്റീഷനുകള്‍ എഴുതിക്കൊണ്ട് പുഷ്‌ക്കര്‍ നാഥ് പണ്ഡിറ്റ് ഇപ്പോഴും അനീതിയ്‌ക്കെതിരെയുള്ള തന്റെ പോരാട്ടം തുടരുന്നു. അദ്ദേഹത്തിന് ഒരൊറ്റ അഭ്യര്‍ത്ഥനയേ ഉള്ളൂ. ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്ന് ജമ്മുകാശ്മീരിനെ വേര്‍തിരിച്ചു നിര്‍ത്തുന്ന ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്യുക. അതിലൂടെ പ്രശ്‌നത്തിന് പകുതി പരിഹാരം ആകുമെന്ന് അദ്ദേഹം വിശ്വസിയ്‌ക്കുന്നു. അതേസമയം കൃഷ്ണ തന്റെ പ്രത്യയശാസ്ത്രത്തില്‍ വളര്‍ന്നു വരികയും, ഇടയ്‌ക്കിടെ മുത്തച്ഛനുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. കൃഷ്ണയുടെ വിഘടനവാദ രാഷ്‌ട്രീയത്തില്‍ പുഷ്‌ക്കര്‍ നാഥ് പണ്ഡിറ്റ് ആശങ്കാകുലനാണ്. താമസിയാതെ മുത്തച്ഛന്‍ മരിയ്‌ക്കുന്നു. തന്റെ ചിതാഭസ്മം കശ്മീര്‍ താഴ്‌വരയില്‍ വിതറണം എന്ന മുത്തച്ഛന്റെ അവസാനത്തെ ആഗ്രഹം നിറവേറ്റാന്‍ കൃഷ്ണ പുറപ്പെടുന്നു. കശ്മീരിലെ വീട്ടിലേക്കെത്താന്‍ സഹായത്തിനായി തന്റെ നാല് പഴയകാല സുഹൃത്തുക്കളെ ബന്ധപ്പെടാനും മരിയ്‌ക്കുന്നതിനു മുമ്പ് മുത്തച്ഛന്‍ പറഞ്ഞിട്ടുണ്ടായിരുന്നു. കൃഷ്ണ കശ്മീര്‍ സന്ദര്‍ശിയ്‌ക്കുന്നു. അവരില്‍ നിന്ന് തന്റെ കുടുംബത്തിന് സംഭവിച്ച ദാരുണ ദുരന്തത്തിന്റെ വൃത്താന്തം കൃത്യമായ തെളിവുകളോടും വസ്തുതകളോടും കൂടിത്തന്നെ അറിയുന്നു. തന്റെ സമുദായത്തിന്റെ ശബ്ദമാകാന്‍ ഉറച്ച, സ്വന്തം പാരമ്പര്യത്തിലും സംസ്‌കാരത്തിലും അഭിമാനിയ്‌ക്കുന്ന ഒരു വ്യക്തിയായി മാറി അയാള്‍ തിരിച്ചെത്തുന്നു.
മഞ്ഞുവീണ തെരുവില്‍ കുട്ടികള്‍ ക്രിക്കറ്റ് കളിയ്‌ക്കുന്ന രംഗത്തോടെയാണ് ചിത്രം തുടങ്ങുന്നത്. പുറത്ത് മരം കോച്ചുന്ന തണുപ്പാണെങ്കിലും, അവരുടെയൊക്കെ ഉള്ളം മതഭ്രാന്തില്‍ തിളച്ചു മറിയുകയായിരുന്നു. കാഫിറുകളെ അഥവാ ഹിന്ദുക്കളെ ആ നാട്ടില്‍ നിന്ന് പുറത്താക്കാനുള്ള പദ്ധതികള്‍ പിന്നാമ്പുറത്ത് രൂപപ്പെടുകയായിരുന്നു. സിനിമയുടെ തുടര്‍ന്നുള്ള ഭാഗം മുഴുവനും ഈ പശ്ചാത്തലത്തിലാണ് അരങ്ങേറുന്നത്. പുറത്ത് അരിച്ചു കയറുന്ന തണുപ്പും പണ്ഡിറ്റ് കുടുംബത്തിന് എന്തു സംഭവിച്ചു എന്ന ആകാംക്ഷയില്‍ ഉള്ളില്‍ പിടയ്‌ക്കുന്ന ഹൃദയവും. കൃഷ്ണയുടെ അമ്മയായ ശാരദാ പണ്ഡിറ്റിന്റെ (ഭാഷാ സുംബ്ലി) കഥാപാത്രം വളരെനാള്‍ നമ്മുടെ മനസ്സുകളെ വേട്ടയാടും എന്നതുറപ്പാണ്. ഭീതിയുടെ പരമകാഷ്ഠ, ദയയ്‌ക്കു വേണ്ടിയുള്ള യാചന, ഭീകരന്റെ തീട്ടൂരം അനുസരിച്ചു പ്രവര്‍ത്തിക്കേണ്ടി വരുന്ന രംഗം (തന്റെ രണ്ടു കുട്ടികളുടെ ജീവന്‍ രക്ഷിയ്‌ക്കാന്‍ സ്വന്തം ഭര്‍ത്താവിന്റെ രക്തത്തില്‍ കുതിര്‍ന്ന അരി തിന്നേണ്ടി വന്നത്), വേദനയില്‍ ഉള്ള നിസ്സംഗത, പിന്നീട് നയിക്കേണ്ടി വന്ന അപമാനത്തിന്റെയും അനാഥത്വത്തിന്റെയും ജീവിതം, മരണത്തിന്റെ മുന്നില്‍ കാണിച്ച ധീരത (അറക്കവാളിനാല്‍ കീറിമുറിക്കപ്പെട്ട രംഗം) എല്ലാം നമ്മുടെ ഹൃദയങ്ങളെ ഉലയ്‌ക്കും. ഒരുകാലത്ത് താഴ്വരയില്‍ വളരെ ബഹുമാനിക്കപ്പെട്ടിരുന്ന അദ്ധ്യാപകനും തത്വജ്ഞാനിയും ആയിരുന്ന ആളാണ് ശാരദയുടെ ഭര്‍ത്താവിന്റെ അച്ഛനായ പുഷ്‌ക്കര്‍ നാഥ് പണ്ഡിറ്റ്. തന്റെ കുടുംബത്തില്‍ അവശേഷിയ്‌ക്കുന്നതിനെ എല്ലാം സംരക്ഷിയ്‌ക്കാന്‍ നിസ്സഹായതയോടെ പ്രയത്‌നിയ്‌ക്കുന്ന, തന്റെ കണ്മുന്നില്‍ തന്നെ സംഭവിയ്‌ക്കുന്ന ഈ ഭീകരതയ്‌ക്കെല്ലാം സാക്ഷിയാകേണ്ടി വന്ന അദ്ദേഹത്തെ കുറിച്ച് എന്തു പറയാന്‍ ?
ആദ്യം തന്റെ മകന്റെയും, പിന്നീട് തന്റെ മരുമകളുടേയും കൊലയാളിയായി മാറിയ ബിട്ട കരാട്ടെ എന്നറിയപ്പെടുന്ന ഫറൂഖ് അഹ്മദ് ധര്‍ (ചിന്മയ് മണ്ട്‌ലെക്കര്‍) തന്റെ പഴയ വിദ്യാര്‍ഥിയായിരുന്നു എന്നറിയുമ്പോള്‍ അദ്ദേഹത്തില്‍ പ്രകടമാവുന്ന അവിശ്വസനീയതയും, ഭീതിയും എങ്ങനെ മറക്കാന്‍ കഴിയും ? ബിട്ട കരാട്ടെ ഇപ്പോള്‍ ജെ കെ എല്‍ എഫിന്റെ ഏരിയാ കമാണ്ടറാണ്. പുഷ്‌ക്കര്‍ നാഥിന്റെ ജീവന്‍ വെറുതേ വിടുന്നത് ദയവുകൊണ്ടല്ല മറിച്ച് ഈ ദു:ഖം ഓര്‍മ്മിച്ച് അനുഭവിച്ചു കൊണ്ട് ഓരോ ദിവസവും എണ്ണിയെണ്ണി ജീവിയ്‌ക്കാനാണ്. തന്റെ കുടുംബം കടന്നു പോയ ഈ ഭീകരമായ അവസ്ഥയെക്കുറിച്ച് യാതൊന്നും അറിയാത്ത, സ്വന്തം വേരുകളില്‍ നിന്നും വെട്ടിമാറ്റപ്പെട്ട, എന്നാല്‍ അതേ സമയം ക്യാമ്പസ് രാഷ്‌ട്രീയത്തില്‍ നിന്നും പഠിച്ച പ്രത്യയശാസ്ത്രം തത്തയെപ്പോലെ വെറുതേ ആവര്‍ത്തിക്കുക മാത്രം ചെയ്യുന്ന കൃഷ്ണയുടെ കഥ എന്റെയും നിങ്ങളുടേയും കഥയാണ്. നമ്മുടെ ക്യാമ്പസ്സുകളില്‍ നിന്ന് ആദര്‍ശ ധീരരായ ചെറുപ്പക്കാരെ വലയിലാക്കുന്ന വിഘടനവാദ രാഷ്‌ട്രീയത്തിന്റെ തന്ത്രങ്ങളെ ഇത്ര ശ്രദ്ധയോടെ പഠിച്ചു മനസ്സിലാക്കിയതിന് വിവേക് അഗ്‌നിഹോത്രിയെയും അദ്ദേഹത്തിന്റെ ടീമിനേയും ഞാന്‍ അകമഴിഞ്ഞ് അഭിനന്ദിയ്‌ക്കുന്നു
ഹ്യുമനിസ്റ്റിന്റെ മുഖംമൂടിയണിഞ്ഞ് വിഘടനവാദത്തിനു വേണ്ടി പ്രവര്‍ത്തിയ്‌ക്കുന്ന രാധികാ മേനോന്‍ എന്ന കഥാപാത്രത്തെ വളരെ കൃത്യതയോടെയാണ് നിര്‍മ്മിച്ചിരിയ്‌ക്കുന്നത്. അതുപോലുള്ള കുറേ പ്രൊഫസര്‍മാരെ ഇന്ത്യയെമ്പാടുമുള്ള യൂണിവേഴ്‌സിറ്റികളില്‍ ഞാന്‍ കണ്ടിട്ടുണ്ട്.
അതുപോലെ തന്നെ, ഒരു ദുരന്തം ഉണ്ടായാല്‍ സമൂഹം എന്ന നിലയില്‍ അത് നേരിടാനുള്ള നമ്മുടെ തയ്യാറെടുപ്പുകള്‍ എത്ര അപര്യാപ്തമാണ് എന്ന യാഥാര്‍ത്ഥ്യം കൂടിയാണ് ഈ ചിത്രം കാണിച്ചു തരുന്നത്. ഉദ്യോഗസ്ഥ വൃന്ദവും, സര്‍ക്കാരും എത്ര നിസ്സംഗതയോടെയാവും അതിനെ സമീപിയ്‌ക്കുക; ഭരണകൂടങ്ങള്‍ എത്രമാത്രം ദുര്‍ബലവും നിസ്സഹായവും ആയി മാറാം; മാദ്ധ്യമപ്രവര്‍ത്തകര്‍ എങ്ങനെ തങ്ങളുടെ കണ്ണുകളടച്ച് തങ്ങളുടെ യജമാനന്മാര്‍ നിശ്ചയിയ്‌ക്കുന്ന ആഖ്യാനങ്ങള്‍ മാത്രം പ്രചരിപ്പിക്കുന്നതില്‍ മുഴുകാം; സ്വന്തം ജീവനെ കുറിച്ചുള്ള ഭയം ഉണ്ടാകുമ്പോള്‍ മരണാസന്നരായ മറ്റുള്ളവരുടെ കാര്യം ഡോക്ടര്‍മാര്‍ എങ്ങനെ അവഗണിയ്‌ക്കാം. ഇതെല്ലാം 1990 ല്‍ കാശ്മീരില്‍ നടന്നു. ഇതെല്ലാം അതിനു മുമ്പും പിമ്പും പല നാടുകളിലും അനേകം തവണ നടന്നു. എന്നിട്ടും അതൊന്നും നമ്മളെ ബാധിയ്‌ക്കില്ല എന്ന സാങ്കല്‍പ്പിക കുമിളയില്‍ ഇന്നും നമ്മള്‍ ജീവിയ്‌ക്കുന്നു !
കാശ്മീരില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ യഥാര്‍ത്ഥ വ്യക്തിത്വവും സ്വഭാവവും എന്താണെന്ന് മനസ്സിലാക്കാന്‍ പൊതുസമൂഹത്തെ സഹായിക്കുന്നു എന്നതാണ് ഒരുപക്ഷേ ഈ സിനിമയുടെ ഏറ്റവും വലിയ സംഭാവന. ഇത് നാഗരികതകള്‍ തമ്മിലുള്ള യുദ്ധമാണ്. ഇസ്ലാമിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ഈ ഉപഭൂഖണ്ഡത്തെ ഇസ്ലാമീകരിയ്‌ക്കുക എന്ന തങ്ങളുടെ ഇനിയും പൂര്‍ത്തിയാകാത്ത ദൗത്യത്തിലെ ഒരു അദ്ധ്യായമാണ് കശ്മീര്‍. നമ്മെ സംബന്ധിച്ചിടത്തോളം പല യുദ്ധമുഖങ്ങളിലുമായി നമ്മുടെ നാഗരികതയുടെ മേല്‍ കഴിഞ്ഞ 1300 വര്‍ഷങ്ങളായി അടിച്ചേല്‍പ്പിച്ചു കൊണ്ടിരിയ്‌ക്കുന്ന നിര്‍ണ്ണായകമായ യുദ്ധമാണിത്. നമുക്ക് ഇത് തോല്‍ക്കാന്‍ കഴിയില്ല. അതേസമയം ഈ യുദ്ധത്തിന്റെ ശരിയായ സ്വഭാവം ഓരോന്നും എന്താണെന്നും ഓരോരുത്തരും ആരൊക്കെയാണെന്നും തിരിച്ചറിയുന്നതു വരെ നമുക്ക് ജയിയ്‌ക്കാനും കഴിയില്ല. അതാണ് ഈ സിനിമ മറനീക്കി കാണിച്ചു തരുന്നത്.
The Kashmir Files
“Raliv, Galiv, ya Chaliv”… Convert (to Islam), Die, or Leave (Kashmir) were the choices given to Kashmiri Pandits (Hindus of Kashmir Valley) by Islamists on January 19, 1990. And if they chose to leave, they had to leave without their womenfolk so that the Islamists can “repopulate” the valley. Imagine yourself to be a Pandit listening to this slogan blaring out from mosques and streets across your neighborhood; reading it in bold letters printed in newspapers, posters stuck on lamp posts of your street, written boldly on the walls of your home. Take a moment, reflect.
Yes, it happened in the Secular Democratic Republic of India during our very lifetime. When the Indian state and administration turned a blind eye, thanks to the political correctness and compulsions it has! As the Pandits were left to die or defend for themselves, it marked the beginning of their 8th exodus in last thousand years from the land which is the kernel and keeper of the Indic Civilisation. What followed was a genocide where over 2,00,000 Pandits were murdered in cold blood. Another 3,00,000 were displaced, who continue to languish as refugees in their own country India. What makes ‘The Kashmir Files’ directed by Vivek Ranjan Agnihotri truly remarkable is that it is the first honest depiction of the story in popular culture, in all its maginitude, with dignity and respect the victims deserve. It is the result of years of painstaking research where the director personally interviewed over 700 families, all of whom were first hand victims of the Islamist terror unleashed in the valley in the days and months that followed the fateful day.
The film is the journey of a young Krishna Pandit (Darshan Kumar) who is running for the post of President of a student body of a prestigious university under the mentorship of Professor Radhika Menon (Pallavi Joshi) who’s a seperatist ideologue in the guise of a humanist. Krishna was barely few months old when he flee Kashmir valley with his grandfather Pushkar Nath Pandit (emotively played by Anupam Kher) after his parents and elder brother Shiva were butchered by Islamists. Growing up in Delhi Krishna is unaware of his roots except for a few stories of Kashmir told to him by his grandpa. He was told that his parents died of an accident and knew nothing about the trauma his family went through. Pushkar Nath Pandit, inspite of his advanced glaucoma and setting dementia, fights for justice by writing petitions to various departments and ministries including the Prime Minister’s Office. He has a single point request, which he believes to be half solution of the problem – the abrogation of Article 370 that disconnected Jammu & Kashmir from the rest of India. Meanwhile Krishna grows in his ideology and gets into arguments with granpa who was worried about his seperatist politics. Soon granpa dies and Krishna was left to fulfill his last wish – to scatter his ashes at their ancestral home in Kashmir valley, for which grandpa has asked him to contact five of his old time friends who will guide him home. Krishna makes the visit to Kashmir and learns his tragic story through them, all corroborated by facts and evidence. He comes back a changed man, owning his own cultural identity, with conviction and resolve to be the voice of his community.
The movie starts with kids playing cricket in the street as it snows in the valley. While the outside is cold, their insides are simmering with religious fanaticism to oust the “kafirs” – the Pandits of their homeland. This sets the mood for the entire movie where you constantly feel a creeping cold amidst a racing heart wondering what happened to the Pandit family. The character of Krishna’s mother Sharda Pandit (Bhasha Sumbli) will haunt you for a long time. The full circle of horror, pleading for mercy, following terrorist’s diktat (eating rice soaked of her husband’s blood to save the lives of her two children), indifference to the pain, insults and destitute life they were forced to, courage on the face of death (when she was literally sawed into two). What do I say about Pushkar Nath Pandit (Anupam Kher), the father-in-law of Sharda, who once was a well respected teacher and philosopher in the valley, who was made to watch the horrors unfolding before him as he tries helplessly to protect what is left of his family? The sense of disbelief and horror he goes through when he realises that the butcher of his son and later, his daughter-in-law was his own student Farooq Ahmed Dar a.k.a Bitta Karate (Chinmay Mandlekar) who has become the area commander of JKLF, the terrorist organisation, who would spare his life not out of mercy but to make him re-live the horrors every single day. Krishna who is disconnected from his roots, not even aware of the trauma went through by his family, but naively parroting the lines of an ideology learnt from his campus politics is the story of you and me. I must congratulate Vivek Agnihotri and his entire team to have done such careful study of the separatist ideologies and their modus operandi of catching young idealists from our campuses. The character of Radhika Menon (separatist ideologue professor in the guise of a humanist) is so well built that I have seen quite a few of such professors in universities across India.
The movie also gives us a realistic picture of how ill prepared we are as people and communities, if a calamity is to strike us; how indifferent the governments and bureaucracy can become; how powerless and helpless the administrators can be; how journalists will shut their eyes and push the narratives set by their masters; how doctors cannot attend the dying for the fear for their own lives. It happened in Kashmir in 1990. It has happened so many times before and after across the lands. Yet we live in this bubble that we are immune from it!
Perhaps the most important contribution of this film is to help the public understand the true nature and identity of the conflict raging in Kashmir. It is a battle of civilisations. For Islamists, Kashmir is just another chapter in their unfinished mission of Islamisation of the subcontinent. For us it is a critical war that our civilisation has been thrust upon for 1,300 years at multiple fronts. We cannot afford to lose it. Yet we cannot win it till we realise the true nature of this war – what is what, and who is who, which is what the movie unveils
Śrīnāth Mohandās
March 13, 2022
പ്രതികരിക്കാൻ ഇവിടെ എഴുതുക: