Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹര്‍ഷയുടെ കൊല: അഞ്ജാത ഫേസ്ബുക്ക് പ്രൊഫൈല്‍ തേടി കര്‍ണ്ണാടക കുറ്റാന്വേഷണ വകുപ്പ്; വന്ന് മാഞ്ഞുപോകുന്ന ഈ എഫ്ബി അക്കൗണ്ട് ആരുടെ?

ബജ്രംഗ്ദള്‍ പ്രവര്‍ത്തകനായ ഹര്‍ഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന കര്‍ണ്ണാടകയിലെ കുറ്റാന്വേഷണ വകുപ്പ് ഒരു അജ്ഞാത ഫേസ്ബുക്ക് അക്കൗണ്ടിന് മുന്നില്‍ തോറ്റുപോകുന്നു. ഇടയ്‌ക്കിടെ ഓരോ സവിശേഷ ദൗത്യവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുകയും ദൗത്യം തീര്‍ന്നാല്‍ പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്യുന്ന ഈ ഫേസ്ബുക്ക് അക്കൗണ്ട് ആരുടേതാണ്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2022, 06:40 pm IST
in India

ബെംഗളൂരു: ബജ്രംഗ്ദള്‍ പ്രവര്‍ത്തകനായ ഹര്‍ഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന കര്‍ണ്ണാടകയിലെ കുറ്റാന്വേഷണ വകുപ്പ് ഒരു അജ്ഞാത ഫേസ്ബുക്ക് അക്കൗണ്ടിന് മുന്നില്‍ തോറ്റുപോകുന്നു. ഇടയ്‌ക്കിടെ ഓരോ സവിശേഷ ദൗത്യവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുകയും ദൗത്യം തീര്‍ന്നാല്‍ പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്യുന്ന ഈ ഫേസ്ബുക്ക് അക്കൗണ്ട് ആരുടേതാണ്?

മാംഗ്ലൂര്‍ മുസ്ലിംസ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിന് പിന്നില്‍ ആരാണെന്നാണ് കുറ്റാന്വേഷണ വകുപ്പ് അന്വേഷിക്കുന്നത്. 2016 മുതല്‍ കുറ്റാന്വേഷണവകുപ്പ് ഈ അക്കൗണ്ടിന് പിന്നാലെയുണ്ടെങ്കിലും അത് പ്രവര്‍ത്തിപ്പിക്കുന്ന അജ്ഞാത കരങ്ങള്‍ കണ്ടെത്താനായിട്ടില്ല. ഇപ്പോഴത്തെ ഹര്‍ഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഈ ഫേസ്ബുക്ക് പേജ് വീണ്ടും ചര്‍ച്ചാവിഷയമാകുന്നു. കൊലയുമായി ഈ ഫേസ്ബുക്ക് പേജിന് അഭേദ്യബന്ധമുണ്ടെന്നും കുറ്റാന്വേഷകര്‍ കരുതുന്നു.

പേജ് ആദ്യം പ്രത്യക്ഷപ്പെട്ടത് 2015ല്‍

2015ല്‍ മാംഗ്ലൂര്‍ മുസ്ലിംസ് എന്ന ഫേസ്ബുക്ക് പോസ്റ്റില്‍ ഹര്‍ഷയ്‌ക്കെതിരെ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രവാചകനായ മുഹമ്മദിനെതിരെ ഹര്‍ഷ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നുവെന്നും ഹര്‍ഷയ്‌ക്കെതിരെ ക്രിമിനല്‍ പരാതി നല്‍കണമെന്നും ആഹ്വാനം ചെയ്യുന്നതാണ് പോസ്റ്റ്. എന്നാല്‍ 2019ല്‍ ഈ പേജ് ഫേസ്ബുക്കില്‍ നിന്നും അപ്രത്യക്ഷമായി. പൊലീസ് അന്വേഷിക്കുന്നു എന്നറിഞ്ഞപ്പോഴാണ് ഈ പേജ് പിന്‍വലിച്ചതെന്ന് കരുതുന്നു.

2022 ഫെബ്രുവരി 26ന് ഹര്‍ഷയുടെ കൊലപാതകം കഴിഞ്ഞ് ആറ് ദിവസം പിന്നിടുമ്പോള്‍ വീണ്ടും മാംഗ്ലൂര്‍ മുസ്ലിംസ് എന്ന ഫേസ്ബുക്ക് പേജ് പ്രത്യക്ഷപ്പെട്ടു. ഈ പേജില്‍ 2015ല്‍ ഹര്‍ഷയ്‌ക്കെതിരെ നടത്തിയ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടും ഷെയര്‍ ചെയ്തിട്ടുണ്ട്.

പൊലീസ് ഹര്‍ഷയുടെ കൊലപാതകത്തില്‍ പ്രധാന ആസൂത്രകരായ സയ്യിദ് നദീം, ഖാസിഫ് എന്നിവരെ ഫിബ്രവരി 21നാണ് അറസ്റ്റ് ചെയ്തത്. ഹര്‍ഷയുടെ കാറില്‍ പിന്തുടര്‍ന്ന് കൊല്ലുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഒരു കാന്‍റീനില്‍ നിന്ന് ഞായറാഴ്ച രാത്രി ചായകുടിക്കുകയായിരുന്ന ഹര്‍ഷയെ താനും മറ്റ് നാല് പേരും കാറില്‍ പിന്തുടര്‍ന്ന് മൂര്‍ച്ചയേറിയ ആയുധങ്ങള്‍കൊണ്ട് വെട്ടിയും കുത്തിയും കൊല്ലുകയായിരുന്നുവെന്ന് ഖാസിഫ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.

പൊലീസിനെ വഴിതെറ്റിക്കാന്‍ വീണ്ടും പേജില്‍ ഒരു പോസ്റ്റ്

എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് അന്വേഷണം വഴിതെറ്റിക്കാന്‍ മാംഗ്ലൂര്‍ മുസ്ലിംസ് എന്ന ഫേസ്ബുക്ക് പേജ് ഈ കൊലപാതകത്തിന് പിന്നില്‍ ഒരു ബിജെപി മന്ത്രിയാണെന്നും വര്‍ഗ്ഗീയ അസ്വാരസ്യമുണ്ടാക്കാന്‍ ഹര്‍ഷയെ വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലചെയ്തതാണെന്നും പറയുന്ന ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. നേരത്തെ 2019ല്‍ ഏഷ്യനെറ്റിന്റെ  കര്‍ണ്ണടാക ചാനലായ ഏഷ്യാനെറ്റ് സുവര്‍ണ്ണയുടെ വാര്‍ത്താ അവതാരകനായ അജിത് ഹനുമക്കനാവറേയും നബിയുടെ പേര് പരാമര്‍ശിച്ചതിന്റെ  പേരില്‍ വധിക്കുമെന്ന് ഇതേ ഫേസ്ബുക്ക് പേജ് ഭീഷണി ഉയര്‍ത്തിയിരുന്നു.

ഹര്‍ഷയുടെ കൊലയോടെ ഹൈന്ദവസംഘടനകളുമായി ബന്ധപ്പെട്ടവര്‍ കൊലാപതകവും മാംഗ്ലൂര്‍ മുസ്ലിംസ് എന്ന ഫേസ്ബുക്ക് പേജും തമ്മില്‍ ബന്ധമുണ്ടെന്ന് ചില പോസ്റ്റുകള്‍ ചൂണ്ടിക്കാണിച്ച് ആരോപിച്ചു. ഇത് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. ഇതോടെയാണ് പൊലീസ് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചത്.

ഫിബ്രവരി 21ന് ഈ ഫേസ്ബുക്ക് പേജിനെതിരെ കേസെടുത്തു. സൈബര്‍ ക്രൈം പൊലീസും ഫിബ്രവരി 23ന് ഈ ഫേസ്ബുക്ക് പ്രൊഫൈലിനെതിരെ കേസെടുത്തു. ഇത് ഹിജാബ് വിവാദത്തെക്കുറിച്ച് വാദം കേള്‍ക്കുന്ന കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജി കൃഷ്ണ ദീക്ഷിതിനെതിരെ മാംഗ്ലൂര്‍ മുസ്ലിംസില്‍ ഒരു കമന്‍റ് വന്നതിനെതുടര്‍ന്നാണ്. ‘ഹിജാബ് പ്രശ്‌നത്തില്‍ വിധി പറയുന്നത് ഈ ജഡ്ജിമാരാണ്. സൂക്ഷിച്ചുനോക്കൂ’-ജഡ്ജി കൃഷ്ണ ദീക്ഷിതിന്റെ ചിത്രം പങ്കുവെച്ച് ഈ ഫേസ്ബുക്ക് പേജില്‍ വന്ന ഒരു പോസ്റ്റാണ്.

മാംഗ്ലൂര്‍ മുസ്ലിംസിന് പിന്നില്‍ ആര്? വ്യക്തിയോ അനേകം വ്യക്തികളോ?

ഈ ഫേസ്ബുക്ക് പേജ് സൗദിയില്‍ നിന്നും കുവൈത്തില്‍ നിന്നും പ്രവര്‍ത്തിപ്പിക്കുന്ന പേജായിരിക്കുമെന്നാണ് മാംഗ്ലൂര്‍ പൊലീസ് കരുതുന്നത്. ‘ഒരു പക്ഷെ ഇന്ത്യയില്‍ ഇരുന്ന് വിപിഎന്‍ വഴി ആരെങ്കിലും പ്രവര്‍ത്തിപ്പിക്കുന്നതായിരിക്കും’- മാംഗ്ലൂര്‍ പൊലീസ് പറയുന്നു.

പുതിയ മാംഗ്ലൂര്‍ മുസ്ലിംസ് പേജ് ഈയിടെ തുടങ്ങിയതാണ്. എന്നാല്‍ പ്രകോപനപരമായ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തതിന്റെ  പേരില്‍ നിരവധി തവണ ബ്ലോക്ക് ചെയ്ത പഴയ ഫേസ്ബുക്ക് പേജിന്റെ  ചിത്രം ഇതില്‍ നല്‍കിയിട്ടുണ്ടെന്നതിനര്‍ത്ഥം പഴയതും പുതിയതും പ്രവര്‍ത്തിപ്പിച്ചിരുന്നവര്‍ ഒരേ വ്യക്തികള്‍ തന്നെയാണെന്നാണ്.

മാംഗ്ലൂരിലെ ദുര്‍ഗാ പരമേശ്വരി ക്ഷേത്രത്തിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിന്റെ  പേരില്‍ 2016ല്‍ ഈ ഫേസ്ബുക്ക് പേജ് ജില്ലാ കോടതിയുടെ അനുമതിയോടെ മുംബൈ ഓഫീസുമായി ബന്ധപ്പെട്ട മാംഗ്ലൂര്‍ പൊലീസ് ബ്ലോക്ക് ചെയ്തിരുന്നു. അപ്പോഴും ഈ പേജിന്റെ  നടത്തിപ്പുകാരനെ കണ്ടെത്താനായില്ല.

ഹര്‍ഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 1000 സമൂഹമാധ്യമ പേജുകളെങ്കിലും പൊലീസ് പരിശോധിച്ചിരുന്നു. വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ പ്രേരിപ്പിക്കുന്ന പോസ്റ്റിട്ട പേജുകളാണിവ. എന്നാല്‍ ഇതില്‍ രണ്ട് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മാംഗ്ലൂര്‍ മുസ്ലിംസ് ഫേസ്ബുക്ക് പേജിന്റെ  നടത്തിപ്പുകാരനും ട്രോള്‍കിംഗ് 193 എന്ന ഇന്‍സ്റ്റഗ്രാം പേജ് നടത്തുന്ന 17 കാരനെതിരെയും. ഇതില്‍ 17കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പക്ഷെ ഒരു ദരിദ്രകുടുംബത്തില്‍ നിന്നുള്ള കൗമാരക്കാരനായിരുന്ന ട്രോള്‍കിംഗ് 193ന് പിന്നില്‍. ചെറുപ്പത്തിലേ അച്ഛന്‍ നഷ്ടപ്പെട്ട പയ്യനാണിതെന്നും പറയുന്നു. എന്തായാലും മാംഗ്ലൂര്‍ മുസ്ലിംസിന്റെ  അഡ്മിനെ കണ്ടുപിടിക്കാനുള്ള ഊര്‍ജ്ജിതശ്രമത്തിലാണ് പൊലീസ്.

Tags: മാംഗളൂരുഫേസ്ബുക്ക് പോസ്റ്റ്ഹര്‍ഷമുസ്ലിങ്ങള്‍Bajrang Dal activist HarshaIÀ-®m-SI s]m-eokvഹര്‍ഷ കൊലപാതകംഎഫ് ബി പോസ്റ്റ്മാംഗ്ലൂര്‍ മുസ്ലിംസ്സൈബര്‍ ക്രൈംഫേസ്ബുക്ക് അക്കൗണ്ട്ഫെയ്സ്ബുക്ക്ഫേസ്ബുക്ക് പേജ്ഷിമോഗഫേസ്ബുക്ക് പ്രൊഫൈല്‍സൈബര്‍ പോലീസ്FBPost
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇങ്ങള് സമാധാനത്തിന്റെ ആളുകൾ ആണെങ്കിൽ എസ് ഡി പി ഐ നിരോധിക്കാൻ ആവശ്യപ്പെടൂ ; എന്നിട്ട് ക്രിസ്ത്യാനികളുടെ നെഞ്ചത്തോട്ട് വന്നാൽ മതി ; കാസ

World

ഭൂമി അള്ളാഹുവിന്റെ, അവിടെ ജീവിക്കാന്‍ കൂടുതല്‍ അര്‍ഹത മുസ്ലീങ്ങള്‍ക്ക്; ഖുറാന്‍ കത്തിക്കലുകള്‍ ഇസ്ലാമിനെതിരായ സംഘടിത ആക്രമണം: ഹസന്‍ സലാമേ

India

കര്‍ണ്ണാടകയിലെ ഉഡുപ്പി, മാംഗളൂരു മേഖലകളില്‍ വിഎച്ച്പി, ബജ്രംഗ് ദള്‍ പ്രവര‍്ത്തകരെ വേട്ടയാടുന്നു; പൊലീസ് ട്രാപ്പുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍

India

ലൗ ജിഹാദിനെതിരെ മഹാരാഷ്‌ട്ര നിയമം നിര്‍മിക്കുന്നു

Kerala

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസ്: തട്ടിപ്പുകാരെ ഭീഷണിപ്പെടുത്തി പണം വാങ്ങിയ കര്‍ണാടക പോലീസ് കൊച്ചിയില്‍ പിടിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.