കീവ്: ഉക്രൈന്റെ അഭയാര്‍ഥി ക്യാമ്പില്‍ സ്ഫോടനമുണ്ടായതായി റിപ്പോര്‍ട്ട്. ഏഴ് പേര് മരിച്ചെന്നാണ് വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേരാണ് ക്യാമ്പിലുണ്ടായിരുന്നതെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റെന്നും ഉക്രൈന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇതിനിടെ 1200 സൈനികരെ നഷ്ടമായെന്ന് ഉക്രൈന് ഔദ്യോഗികമായി അറിയിച്ചു. യുദ്ധം തുടങ്ങി ആഴ്ചകള്‍ പിന്നിടുമ്പോഴും ചെറുത്തുനില്‍ക്കുകയാണെന്നും അവര്‍ വിശദീകരിച്ചു. എന്നാല്‍ റഷ്യയുടെ കണക്കനുസരിച്ച് അയ്യായിരത്തിലധികം പേരെ വധിച്ചെന്നാണ് റിപ്പോര്‍ട്ട്. റഷ്യയുടെ നാല് സൈനിക മേധാവിമാരെ വധിക്കാനായെന്ന് ഉക്രൈന് അറിയിച്ചു. വലിയ നേട്ടമാണിതെന്നും റഷ്യ തിരിച്ചടികള്‍ നേരിടുകയാണെന്നും ഉക്രൈന് അറിയിച്ചു. എന്നാല്‍ റഷ്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: