തിരുവനന്തപുരം: കശ്മീരി പണ്ഡിറ്റുകളെ അധിഷേപിച്ച് കെപിസിസി. പണ്ഡിറ്റുകളെക്കാള്‍ മുസ് ളീങ്ങള്‍ കാശ്മീരില്‍ കൊല്ലപ്പെട്ടതായും പണ്ഡിറ്റുകളുടെ പാലായനം തുടങ്ങിയത് വി പി സിങ് പ്രധാനമന്ത്രി ആയിരുന്ന കാലത്താണെന്നും പറഞ്ഞ് കെപിസിസി ഔദ്യോഗിക ട്വിറ്ററില്‍ പോസ്റ്റിട്ടു. 1900 മുതല്‍ 17 വര്‍ഷത്തിനുളളില്‍ 499 പണ്ഡിറ്റുകളെ ഭീകരര്‍ കൊന്നു. എന്നാല്‍ ഇക്കാലയലവില്‍ 15000 മുസ് ളീങ്ങള്‍ കാശ്മീരിര്‍ കൊല്ലപ്പെട്ടു. ആര്‍എസ്എസ് കാരനായ ഗവര്‍ണര്‍ ജഗ് മോഹന്റെ നിര്‍ദ്ദേശപ്രകാരം വി പി സിങിന്റെ കാലത്താണ് പണ്ഡിറ്റുകള്‍ കാശ്മീരില്‍ നിന്ന് പാലായനം ചെയ്തത് എന്നായിരുന്നു കോണ്‍ഗ്രസ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.
സ്വന്തം നാട്ടില്‍ നിന്ന് കശ്മീരി പണ്ഡിറ്റുകളെ കുടിയൊഴുപ്പിക്ക പെട്ടത്തിന്റെ കഥ പറയുന്ന സിനിമ ‘ദി കശ്മീര്‍ ഫയല്‍സ്’ ന് പ്രചാരം നേടിയതിനെ തുടര്‍ന്നാണ് പുതിയ ആരോപണങ്ങളുമായി കോണ്‍ഗ്രസ് എത്തിയിരിക്കുന്നത്
വിവാദമായതിനെതുടര്‍ന്ന് ്ട്വീറ്റുകള്‍ പിന്‍വലിച്ചു. കോണ്‍ഗ്രസിന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്.
കശ്മീര്‍ ഫയല്‍സ് സിനിമയ്‌ക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം നീചമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു.. കോണ്‍ഗ്രസിന്റെ സാമൂഹിക മാദ്ധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നത് തീവ്രവാദികളാണ്. ഇത് എസ്ഡിപിഐക്കാരാണോ എന്ന് സംശയിക്കുന്നു. ഇതിനെതിരെ അന്വേഷണം വേണം. ചലച്ചിത്ര മേഖല ഒരു വിഭാഗം കയ്യടക്കി വച്ചിരിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
‘കശ്മീര്‍ പണ്ഡിറ്റുകളുടെ പലായനത്തെ വെള്ളപൂശാന്‍ കേരളത്തിലെ കോണ്‍ഗ്രസ് ലജ്ജയില്ലാതെ ശ്രമിക്കുന്നു. ലക്ഷക്കണക്കിന് കാശ്മീരിഹിന്ദുക്കളെ താഴ്വരയില്‍ നിന്ന് ഇസ്ലാമിക ഭീകരര്‍ ഓടിച്ചു. കശ്മീരിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം നെഹ്‌റു കുടുംബമാണ്. ഹിന്ദുക്കളുടെ മുറിവില്‍ ഉപ്പ് പുരട്ടുന്നത് നിര്‍ത്തുക.എന്തുകൊണ്ടാണ് കേരളത്തിലെ കപട മതേതരവാദികളും ഇടതുപക്ഷ ലിബറലുകളും ‘ദി കശ്മീര്‍ ഫയല്‍സ്’ ലെനെ കുറിച്ച് അസ്വസ്ഥരാകുന്നത്? 1989ലെ കലാപകാലത്തെ #കാശ്മീരി പണ്ഡിറ്റുകളുടെ പലായനമാണ് ചിത്രം വിവരിക്കുന്നത്. കൃത്യമായി 100 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1921ല്‍ മലബാറിലെ ഹിന്ദുക്കളും ഇതുതന്നെ നേരിട്ടിരുന്നു’.സുരേന്ദ്രന്‍ പറഞ്ഞു
‘ദി കശ്മീര്‍ ഫയല്‍സ്’ സിനിമയ്‌ക്ക് മികച്ച പ്രതികരണങ്ങളാണ് വരുന്നത്. കര്‍ണാടകയുള്‍പ്പെടെ ബിജെപി ഭരിക്കുന്ന നാലു സംസ്ഥാനങ്ങള്‍ ചിത്രത്തിന് കൂടുതല്‍ പ്രചാരണം ലഭിക്കുന്നതിനായി വിനോദ നികുതി ഒഴിവാക്കി.
ബോളിവുഡ് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയുടെ കശ്മീര്‍ ഫയല്‍സ് കശ്മീരി പണ്ഡിറ്റുകളുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ്. യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അനുപം ഖേറും മിഥുന്‍ ചക്രവര്‍ത്തിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
പുഷ്‌കര്‍ നാഥ് പണ്ഡിറ്റിന്റെയും (അനുപം ഖേര്‍) അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും കഥയാണ് ദി കാശ്മീര്‍ ഫയല്‍സ് പറയുന്നത്. തകര്‍ന്നടിഞ്ഞ പ്രതീക്ഷയുടെയും നിരാശാജനകമായ വ്യവസ്ഥിതിയുടെയും അന്തസ്സിനു വേണ്ടിയുള്ള പോരാട്ടത്തിന്റെയും അതേസമയം വഞ്ചനയുടെയും കഥ. അനുപം ഖേര്‍ എന്ന നടന്‍ ഇന്ത്യന്‍ സിനിമയ്‌ക്ക് ഇതുവരെ നല്‍കിയതില്‍ ഏറ്റവും മികച്ച സംഭാവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: