ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് പരാജയത്തില്‍ ആരും രാജിവെയ്ക്കില്ലെന്നും അധ്യക്ഷയായി സോണിയ ഗാന്ധി തുടരുമെന്നും കോണ്‍ഗ്രസ്. പ്ലീനറി സമ്മേളനം വരെ സോണിയ ഗാന്ധി താത്കാലിക അധ്യക്ഷയായി തുടരാനും യോഗം തീരുമാനിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ പരാജയത്തിന് പിന്നാലെ ചേര്‍ന്ന പ്രവര്ത്തസമിതിയോഗത്തിലാണ് കോണ്‍ഗ്രസ് തീരുമാനം വ്യക്തമാക്കിയത്. അഞ്ചു മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് യോഗത്തില്‍ തീരുമാനമുണ്ടായത്.
കോണ്‍ഗ്രസ് എന്നു പറഞ്ഞാല്‍ നെഹ്റു കുടുംബമാണെന്നും അതിനാല്‍ രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നും രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് ഇന്ന് രാവിലെ ആവശ്യപ്പെട്ടിരുന്നു. 2017ല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് ഒന്നിച്ചാണു തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതേ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചു. എന്നാല്‍ ഛന്നി മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തതിനു ശേഷം രാഷ്ട്രീയ അന്തിരീക്ഷം മാറി. ആഭ്യന്തര കലഹം മൂലം തിരഞ്ഞെടുപ്പില്‍ തോറ്റത് ഞങ്ങളുടെ പിഴവാണ്. രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനാകണം. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ ഗാന്ധി കുടുംബത്തില്‍നിന്ന് ആരും പ്രധാനമന്ത്രിയോ മന്ത്രിയോ ആയിട്ടില്ലന്നും അദേഹം വാദിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: