റിയാദ്: രാജ്യത്ത് ഭീകരവാദ പ്രവര്‍ത്തനം നടത്തിയ 81 പേരെ വധിച്ച് സൗദി അറേബ്യ. ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ഖ്വയ്ദ, യെമനിലെ ഹൂതി വിമത സേന ആംഗങ്ങളുള്പ്പെടെയുള്ള ഭീകരവാദ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരെയാണ് രാജ്യസുരക്ഷ മുന്‍നിര്‍ത്തി സൗദി ഭരണകൂടം തൂക്കിലേറ്റിയത്. ഇത് രാജ്യത്ത് കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട മൊത്തം എണ്ണത്തേക്കാള്‍ കൂടുതലാണ്. ശനിയാഴ്ചയാണ് വിധി നടപ്പാക്കിയത്.
സൗദി അറേബ്യ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വധശിക്ഷാ നിരക്കുള്ള രാജ്യങ്ങളിലൊന്നാണ്. നിരവധി പേരുടെ മരണത്തിനു കാരണമായതും ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചത് കണക്കിലെടുത്താണ് ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്. സുരക്ഷാ സേന അംഗങ്ങളുള്‍പ്പെടെ കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നും ഭരണകൂടം കണ്ടെത്തി.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സുപ്രധാന സാമ്പത്തിക സൈറ്റുകളെയും ടാര്‍ഗെറ്റുചെയ്യല്‍, നിയമപാലകരെ കൊലപ്പെടുത്തുകയും അവരുടെ ശരീരം വികൃതമാക്കുക, പോലീസ് വാഹനങ്ങളെ ടാര്‍ഗെറ്റുചെയ്യാന്‍ കുഴിബോംബുകള്‍ സ്ഥാപിക്കുക എന്നീ കുറ്റകൃത്യങ്ങളാണ് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോകല്‍, പീഡനം, ബലാത്സംഗം, ആയുധങ്ങളും ബോംബുകളും രാജ്യത്തേക്ക് കടത്തല്‍ തുടങ്ങിയ കുറ്റങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്.
വധശിക്ഷ ലഭിച്ച 81 പേരില്‍ 73 പേര് സൗദി പൗരന്മാരും ഏഴു പേര് യെമനികളും ഒരാള്‍ സിറിയന്‍ പൗരനുമാണ്. ഇത്രയും പേരെ ഒന്നിച്ച് തൂക്കിലേറ്റിയതിനെതിരെ നിരവധി സംഘടനകള്‍ പ്രഷേധിക്കുന്നെങ്ങിലും ഭരണകൂടത്തിന്റെ നിലപാട് ഉറച്ചതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: