ലക്നൗ: വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും യോഗി സര്‍ക്കാര്‍ വിജയിച്ചതോടെ ഗുണ്ടകള്‍ക്കെതിരെയുള്ള നടപടി ശക്തമാക്കി യുപി പോലീസ്. സര്‍ക്കാര്‍ തലയ്ക്ക് 25000 വിലയിട്ട മോനു പണ്ഡിറ്റ് എന്ന ക്രിമിനലിനെയാണ് വെള്ളിയാഴ്ച ലക്നൗ പോലീസ് വെടിവച്ച് വീഴിച്ചത്. സ്ഥലത്തെ പ്രധാന ക്രിമിനലും ഗുണ്ടാ സംഘങ്ങളുടെ നേതാവുമാണ് ഇദേഹം.
ലക്നൗ പോലീസ് ക്രൈംബ്രാഞ്ച് സംഘം ഗുഡംബ പ്രദേശത്തെ ഭഖാമൗ ഗ്രാമത്തിന് സമീപം വാഹന പരിശോധനയ്ക്കിടെയാണ് ഇയാളെ കണ്ടെത്തിയത് . നമ്പരില്ലാത്ത ബൈക്കില്‍ പോവുകയായിരുന്ന യുവാവിനെ പോലീസ് തടയാന്‍ ശ്രമിച്ചതോടെ ഇയാള്‍ ബൈക്ക് വെട്ടിച്ച് രക്ഷപെടാന്‍ ശ്രമിച്ചു . പോലീസ് ഇയാളെ പിന്തുടരുകയും വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ബുള്ളറ്റ് ഇടത് കാലില്‍ കൊണ്ട് മോനു ബൈക്കില്‍ നിന്ന് വീണു.
2021 ഏപ്രിലില്‍ ഇയാള്‍ നാല് കൂട്ടാളികളുമായി ചേര്‍ന്ന് ജാങ്കിപുരത്തെ അഞ്ജനി ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയിരുന്നു. മോനു പണ്ഡിറ്റ് തന്റെ മൂന്ന് കൂട്ടാളികളോടൊപ്പം മോതിരം എടുക്കാനെന്ന വ്യാജേന കടയില്‍ കയറി തോക്ക് ചൂണ്ടിയാണ് കവര്‍ച്ച നടത്തിയത്. സ്ത്രീകളുടെ മാലപൊട്ടിക്കല്‍ സംഘവും ഇയാളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. മോനു പണ്ഡിറ്റിനെ വെടിവെച്ച് പിടിച്ചെന്ന് അറിഞ്ഞതോടെ പോലീസിനും യോഗി സര്‍ക്കാരിനും നന്ദി പറഞ്ഞും ആശംസകള്‍ അര്‍പ്പിച്ചും സ്ത്രീകള്‍ രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: