ന്യൂദല്‍ഹി: കോണ്‍ഗ്രസ് എന്നു പറഞ്ഞാല്‍ നെഹ്റു കുടുംബമാണെന്നും അതിനാല്‍ രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നും രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. 2017ല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് ഒന്നിച്ചാണു തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതേ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചു. എന്നാല്‍ ഛന്നി മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തതിനു ശേഷം രാഷ്ട്രീയ അന്തിരീക്ഷം മാറി. ആഭ്യന്തര കലഹം മൂലം തിരഞ്ഞെടുപ്പില്‍ തോറ്റത് ഞങ്ങളുടെ പിഴവാണ്. രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനാകണം. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ ഗാന്ധി കുടുംബത്തില്‍നിന്ന് ആരും പ്രധാനമന്ത്രിയോ മന്ത്രിയോ ആയിട്ടില്ലന്നും അദേഹം വാദിച്ചു.
സോണിയ ഗാന്ധിയുടേയും രാഹുലിന്റെയും നേതൃത്വത്തെ സംബന്ധിച്ച് യാതൊരു ചോദ്യവും ഉയരേണ്ട സാഹചര്യമില്ല. രാഹുല്‍ ഗാന്ധിക്ക് മാത്രമേ മോദിയെ എതിര്‍ക്കാന്‍ സാധിക്കുള്ളു. കോണ്‍ഗ്രസിനുള്ളിലെ തമ്മിലടി ജനങ്ങള്‍ക്ക് ഇഷ്ടമായില്ല. തെരഞ്ഞെടുപ്പില്‍ ഉയര്‍ച്ച താഴ്ചകളുണ്ടാകുമെന്നും അദേഹം വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: