തിരുവനന്തപുരം: ബസ് കണ്‍സെഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നാണക്കേടാണെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവന പിന്‍വലിച്ച് വിദ്യാര്‍ത്ഥി സമൂഹത്തോട് ഗതാഗത മന്ത്രി ആന്റണി രാജു മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് എബിവിപി. വിദ്യാര്‍ത്ഥികളുടെ അവകാശമാണ് ബസ് കണ്‍സെഷന്‍. ബസ് മുതലാളിമാര്‍ക്ക് ഓശാന പാടി വിദ്യാര്‍ത്ഥി കണ്‍സഷന്‍ തോന്നുംപടിയാക്കാമെന്ന് മന്ത്രി ധരിച്ചുവെക്കരുതെന്നും എബിവിപി സംസ്ഥാന സെക്രട്ടറി എന്‍സിടി ഹരി പറഞ്ഞു.
വിദ്യാര്‍ത്ഥികളെ രണ്ടാംകിട പൗരന്മാരായിട്ടാണ് പല ബസ് ജീവനക്കാരും കാണുന്നത്. പല െ്രെപവറ്റ് ബസുകാരും അവരുടെ ഔദാര്യമെന്ന നിലയിലാണ് വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റുന്നത്. െ്രെപവറ്റ് ബസിലുള്ള വിദ്യാര്‍ത്ഥികളുടെ യാത്ര ബസ് ജീവനക്കാരുടെ സൗജന്യമോ ഔദാര്യമോ അല്ല. വിദ്യാര്‍ത്ഥികളുടെ അവകാശമാണെന്നും എന്‍സിടി ഹരി പറഞ്ഞു. സീറ്റുണ്ടെങ്കിലും ബസില്‍ വിദ്യാര്‍ത്ഥികള്‍ ഇരിക്കാന്‍ പാടില്ലെന്നതാണ് ഇവിടുത്തെ െ്രെപവറ്റ് ബസുകാരുടെ നിയമം. പൊരിവെയിലത്തും വിദ്യാര്‍ത്ഥികള്‍ ഊഴംകാത്ത് ബസ് വാതില്‍ക്കല്‍ നില്‍ക്കുന്നത് ബസ് സ്‌റ്റോപ്പുകളിലെ നിത്യകാഴ്ചയാണെന്നും അദേഹം ചൂണ്ടിക്കാട്ടി.
എല്ലാം സഹിക്കുന്ന വിദ്യാര്‍ത്ഥി സമൂഹത്തെ വിഡ്ഢികളാക്കുന്നതാണ് ഗതാഗത മന്ത്രിയുടെ ഇന്നത്തെ പ്രസ്താവന. തീര്‍ത്തും നിരുത്തരവാദിത്വപരമായ പ്രസ്താവന പിന്‍വലിച്ച് വിദ്യാര്‍ഥിസമൂഹത്തോട് മാപ്പ് പറയാന്‍ മന്ത്രി തയ്യാറാവണം. ധിക്കാരപരമായ നിലപാടുമായിട്ടാണ് മന്ത്രി മുന്നോട്ട് പോകുന്നതെങ്കില്‍ ഗതാഗത മന്ത്രിയെ എബിവിപി വഴിയില്‍ തടയുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: