അമ്പലപ്പുഴ: എസ്റ്റിമേറ്റ് പ്രകാരം റോഡു നിര്‍മാണം നടത്തുന്നില്ലെന്ന് പരാതി. പുറക്കാട് പഞ്ചായത്ത് മൂന്നാം വാര്‍ഡ് കരൂര്‍ കിഴക്ക് കൊച്ചു വാക്കേ നാലുപറ റോഡു നിര്‍മാണത്തിലാണ് ക്രമക്കേട് നടന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്.ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 5,28,655 രൂപയാണ് റോഡു നിര്‍മാണത്തിനായി അനുവദിച്ചത്.എന്നാല്‍ രണ്ട് ലക്ഷത്തില്‍പരം രൂപ പോലും ചെലവഴിക്കാതെയാണ് റോഡു നിര്‍മിക്കുന്നതെന്ന് പരാതിക്കാരനായ നാലു പറ രമേഷ് പറയുന്നു.ഇന്റര്‍ലോക്ക് പാകി നിര്‍മിക്കാനാണ് കരാര്‍ നല്‍കിയിരിക്കുന്നത്.
29 മീറ്റര്‍ നീളത്തില്‍ കലുങ്ക് നിര്‍മിക്കാന്‍ കരാര്‍ നല്‍കിയെങ്കിലും 21 മീറ്റര്‍ നീളം മാത്രമാണ് നിര്‍മിച്ചിരിക്കുന്നത്.റോഡിന്റെ ഉയരം 30 സെന്റി മീറ്റര്‍ വേണ്ടിടത്ത് 10 സെ.മീറ്റര്‍ മാത്രമാണ് നിര്‍മിച്ചിരിക്കുന്നത്. 57 മീറ്റര്‍ നീളമുള്ള റോഡ് നിര്‍മിക്കാന്‍ 2 ലക്ഷം രൂപ പോലും ചെലവാകില്ലെന്നാണ് പരാതിക്കാരന് പറയുന്നത്. റോഡു നിര്‍മാണത്തിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍, വിജിലന്‍സ്, അമ്പലപ്പുഴ ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതായും ഇദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: