കൊച്ചി : നടിയെ ആക്രമിച്ച കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസ് അട്ടിമറിക്കാന്‍ നടന് ദിലീപ് തെളിവുകള്‍ നശിപ്പിച്ചതായി കണ്ടെത്തല്‍. തെളിവുകള്‍ നശിപ്പിക്കുന്നതിനായി ഫോണിലെ 12 ചാറ്റുകള്‍ ദിലീപ് പൂര്‍ണ്ണമായും നശിപ്പിച്ചതായി കണ്ടെത്തി.
കേസുമായി ബന്ധപ്പെട്ട നിര്‍ണായക വ്യക്തികളുമായി നടത്തിയ ചാറ്റ് വിവരങ്ങളാണ് ദിലീപ് നശിപ്പിച്ചിട്ടുള്ളത്. ഇത്തരത്തില്‍ 12 വ്യത്യസ്ത നമ്പരിലേക്കുള്ള വാട്ട്സ് ആപ്പ് ചാറ്റുകളാണ് നശിപ്പിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ജനുവരി 31ന് കേസിലെ മുഖ്യ തെളിവ് എന്ന് കരുതിയിരുന്ന ഫോണുകള്‍ കൈമാറാന്‍ ഹൈക്കോടതി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് ഒരു ദിവസം മുമ്പ് ജനുവരി 30 ന് ഉച്ചക്ക് ഒന്നരക്കും രണ്ടരക്കും ഇടയിലാണ് തെളിവുകള്‍ നശിപ്പിക്കുകയായിരുന്നു.
നശിപ്പിച്ച ചാറ്റുകള്‍ വീണ്ടെടുക്കാന്‍ ഫൊറന്‍സിക് സയന്‍സ് ലാബിന്റെ സഹായം ക്രൈംബ്രാഞ്ച് തേടിയിട്ടുണ്ട്. ഫോറന്‍സിക് റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ക്രൈം ബ്രാഞ്ചിന് ലഭിച്ചേക്കുമെന്നാണ് സൂചന. മൊബൈല്‍ ഫോണുകളിലെ തെളിവുകള്‍ മുംബൈയിലെ ലാബില്‍ വെച്ച് നശിപ്പിച്ചതിന്റെ മിറര്‍ കോപ്പി ക്രൈം ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ലാബില്‍ നടത്തിയ പരിശോധനയിലാണ് നിര്‍ണായക രേഖകള്‍ കണ്ടെടുത്തത്.
മുംബൈയിലെ ലാബ് സിസ്റ്റം ഇന്ത്യാ ലിമിറ്റഡില്‍ നിന്നും ഫോണിലെ വിവരങ്ങള്‍ മറ്റൊരു ഹാര്‍ഡ് ഡിസ്കിലേക്ക് പകര്‍ത്തി. ഒരോ ഫയലും പരിശോധിച്ച് മുംബൈയിലെ ലാബില്‍ വെച്ച് തെളിവുകള്‍ നശിപ്പിക്കുകയായിരുന്നു. ലാബ് സ്വന്തം നിലയില്‍ തയ്യാറാക്കിയ ഫോണുകളുടെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ടും പോലീസ് സംഘം ശേഖരിച്ചിട്ടുണ്ട്. കൊച്ചിയില്‍ നിന്ന് കൊറിയര്‍ വഴിയാണ് ലാബിലേക്ക് ഫോണുകള്‍ അയച്ചത്. ഇതിന്റെ രസീതും ലാബില്‍ നിന്ന് കിട്ടിയിട്ടുണ്ട.
മലയാളി വിന്‍സെന്റ ്ചൊവ്വല്ലൂര് മുഖേനയാണ് ദിലീപിന്റെ അഭിഭാഷകര്‍ മുംബെയിലെ ലാബുമായി പരിചയപ്പെടുന്നതെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി. മുന്‍ ആദായ നികുതി അസിസ്റ്റന്റ് കമ്മീഷണറായ വിന്‍സെന്റ് സിബിഐ കുറ്റപത്രം നല്കിയ അഴിമതി കേസിലെ പ്രതിയാണ്. തന്റെയും ദിലീപിന്റെയും അഭിഭാഷകന് ഒരേ ആളാണെന്നും അഭിഭാഷകന് ആവശ്യപ്പെട്ട പ്രകാരമാണ് സഹായം നല്‍കിയതെന്നും വിന്‍സെന്റ് പ്രതികരിച്ചു. നടി ആക്രമണത്തിനിരയാകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കാണാന്‍ ദിലീപിന്റെ അഭിഭാഷകരെ കോടതി അനുവദിച്ചതിന് പിന്നാലെയാണ് ലാബ് അധികൃതരുടെ ഉപദേശം ആദ്യം തേടിയത്. ദിലീപിന്റെ അഭിഭാഷകര്‍ക്കൊപ്പം ഫോണുകള്‍ വാങ്ങാന്‍ താനും മുംബെയിലെ ലാബില്‍ പോയിരുന്നുവെന്നും വിന്‍സെന്റ് സമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: