പാലക്കാട്: സ്വാശ്രയ ഭാരതം സൃഷ്ടിക്കുന്നതില്‍ അധ്യാപകര്‍ക്ക് പ്രധാന പങ്കുവഹിക്കാനുണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന് പറഞ്ഞു. ദേശീയ അധ്യാപക പരിഷത്ത് 43-ാം സംസ്ഥാന സമ്മേളനം പാലക്കാട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാശ്രയ ബോധത്തോടെയുള്ള ഒരു തലമുറയെ സൃഷ്ടിച്ചെങ്കില്‍ മാത്രമെ ആത്മനിര്‍ഭര്‍ ഭാരത് എന്ന ആശയം സാക്ഷാത്കാരമാകൂ. സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചരണങ്ങളിലാണ് പലരും ഇന്ന് ജീവിക്കുന്നത്. ഒരുകാലത്ത് പുസ്തകങ്ങളിലൂടെയുള്ള വായനയിലൂടെയാണ് അറിവ് നേടിയിരുന്നത്. എന്നാല്‍ ഇന്നത്തെ വാര്‍ത്തകളില്‍ വാട്സ് ആപ്പിനെ അടിസ്ഥാനമാക്കിയാണ് പലരും അറിവ് നേടുന്നത്. യുക്തിപൂര്‍വം പലരും ചിന്തിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. രാഷ്ട്രവിരുദ്ധ ശക്തികളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ് ജെഎന്‍യു. രാജ്യത്തിന്റെ സംസ്കാരത്തെയും പൈതൃകത്തെയും വെല്ലുവിളിക്കുകയാണ് അവര്‍. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരായ സംസ്ഥാന സര്‍ക്കാരിന്റെ നീക്കം ആപത്കരമാണ്. കാവി നിറം നികൃഷ്ടമായ ഒന്നാണെന്ന് തെറ്റിദ്ധരിപ്പിക്കുക എന്നതാണ് ശ്രമം. രാഷ്ട്രത്തിന്റെ പൈതൃകം നിലനിര്‍ത്തുന്നതോടൊപ്പം ആധുനിക സാങ്കേതിക വിദ്യയും നാം ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
എന്‍ടിയു സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. എബിആര്‍എസ്എം ദേശീയ ജന.സെക്രട്ടറി ശിവാനന്ദ് സിന്തന്കെര മുഖ്യപ്രഭാഷണം നടത്തി. ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരന്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രിയ അജയന്, വൈസ് ചെയര്മാന് അഡ്വ: ഇ. കൃഷ്ണദാസ്, എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി.എന്‍. രമേശ്, എന്‍ടിയു സംസ്ഥാന ജന.സെക്രട്ടറി ടി. അനൂപ്കുമാര്‍, ട്രഷറര്‍ എം.ടി. സുരേഷ്കുമാര്‍, ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എം. ശിവദാസ് എന്നിവര്‍ ആശംസാപ്രസംഗം നടത്തി.
വിശ്വസംസ്കൃത പ്രതിഷ്ഠാന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. പി.കെ. മാധവന് ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യാത്രയയപ്പ് സമ്മേളനം മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. വെങ്കപ്പഷെട്ടി അധ്യക്ഷത വഹിച്ചു. പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ആര്. മല്ലികാര്ജുനന് ആശംസാപ്രസംഗം നടത്തി. സിനിമാ പിന്നണിഗായകനും സംഗീതജ്ഞനുമായ മണ്ണൂര്‍ രാജകുമാരനുണ്ണി ഉപഹാര സമര്‍പ്പണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ എസ്. ശ്യാംലാല്‍, കെ. സ്മിത എന്നിവര്‍ സംസാരിച്ചു.വിരമിക്കുന്ന എന്‍. ശിവദാസ്, എന്‍. സത്യഭാമ, സി.ഐ. ശങ്കരന്, വി.കെ. കുഞ്ഞമ്മു, എം. പ്രസന്നകുമാരി, രാജീവന് എന്നിവര്‍ക്ക് യാത്രയയപ്പ് നല്കി. എന്‍ടിയു മുന്‍ സംസ്ഥാനാധ്യക്ഷനും ബിജെപി മേഖലാ പ്രസിഡന്റുമായ വി. ഉണ്ണികൃഷ്ണനെ ആദരിച്ചു. വിദ്യാഭ്യാസ സമ്മേളനം വിന്‍വേള്‍ഡ് ചെയര്മാന് അഡ്വ. ജയസൂര്യന്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍. സത്യഭാമ അധ്യക്ഷത വഹിച്ചു. കെ. പ്രഭാകരന് നായര്‍, സി.ഐ ശങ്കരന് എന്നിവര്‍ സംസാരിച്ചു. സംഘടനാ സമ്മേളനം സമാലോചക് എന്‍.കെ. ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. എന്‍ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ആര്. ജിഗി അധ്യക്ഷത വഹിച്ചു. ജി.എസ്. ബൈജു, പി.കെ. പ്രമോദ്കുമാര്‍, പി.ടി. പ്രദീപ്, ടി.ജെ. ഹരികുമാര്‍, എം. ശിവദാസ് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: