ആലപ്പുഴ: തെരുവുകളില്‍ മാലിന്യം തള്ളിയവരെ നഗരസഭാ ആരോഗ്യ വിഭാഗം പിടികൂടി. പി ആന്‍ഡ് ടി ക്വാര്‍ട്ടേഴ്സിന് മുന്‍വശം, ആലപ്പി കമ്പനിയ്ക്ക് സമീപം, കറുത്ത കാളി പാലത്തിന് വടക്കുവശം എവിറ്റി ഗ്രൗണ്ടിന് സമീപം, വെള്ളിക്കണര് എല്‍ ഐസി ഇടവഴി എന്നിവിടങ്ങളില്‍ മാലിന്യം നിക്ഷേപിച്ചവരെയാണ് പിടികൂടിയത്.
ജയശങ്കര്‍, തിരുവാമ്പാടി, പ്രവീണ്‍ സപ്ത ഗിരി അപ്പാര്‍ട്ട്മെന്റ് ഓള്‍ഡ് തിരുമല ,സലിം നസിം മനസില്‍ സിവില്‍ സ്റ്റേഷന് വാര്‍ഡ്, അനസ്സ്, അനസ്സ് മന്‍സില്‍ സ്റ്റേഡിയം വാര്‍ഡ്, കലാം അള്‍ത്താഫ് മന്‍സില്‍ സ്റ്റേഡിയം വാര്‍ഡ്, കുഞ്ഞുമോന് ചക്കരപ്പറമ്പ്, കനാല്‍ വാര്‍ഡ്, ശ്രീകുമാര്‍ അജയ നിവാസ് താഴത്തു പറമ്പ് പാലസ് വാര്‍ഡ്, നിഹാസ് കാനപ്പറമ്പ്, വെള്ളക്കിണര്‍, ഗുലാം മെര്ട്ടോജ ,സാമ്പാളൂര്‍ മാള്‍ഡ, ഇസ്ലാം പൂര് പശ്ചിമ ബംഗാള്‍ എന്നിവരെയാണ് കൈയോടെ പിടികൂടിയത്.
പിആന്‍ഡ് ടി ക്വാര്‍ട്ടേഴ്സ് പരിസരത്ത് നഗരസഭ ആരോഗ്യ വിഭാഗത്തിന് നേരെ തട്ടിക്കയറുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്കി. സൗത്ത് പോലീസ് സ്ഥലത്തെത്തി കേസെടുത്തു.
നഗരസഭ നൈറ്റ് സ്ക്വാഡില്‍ ജെഎച്ച്ഐമാരായ സുമേഷ്.പി, ഷംസുദ്ദീന്, സതീഷ് എസ്, ഗിരീഷ് എ.എസ്, ജീവനക്കാരായ ഗണേഷ്, രാഹുല്‍, നാസര്‍ .എസ്, അജീഷ് എന്നിവരുണ്ടായിരുന്നു. ഞായറാഴ്ചയിലടക്കം പരിശോധന തുടരുമെന്ന് നഗരസഭ അധ്യക്ഷ സൗമ്യരാജ്, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശ് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: