കലാഭവന്‍ മണിയെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടുള്ള ‘മണിയോര്‍മ്മകള്‍’ ഏറ്റെടുത്ത് ആരാധകര്‍. കലാഭവന്‍മണിയുടെ ശിഷ്യന് അജില്‍ മണിമുത്താണ് ഇത് നിര്‍മിച്ചിരിക്കുന്നത്. തന്റെ ഗുരുവിനെക്കുറിച്ചുള്ള ഹൃദയത്തില്‍ തട്ടി അജില്‍ എഴുതിയ വരികള്‍ മണിയുടെ ആരാധകര്‍ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.
ആര്‍വിഎം ക്രിയേഷന്‍സിന്റെ ബാനറില്‍ ആര്. വിജയന് മുരുക്കുംപുഴ നിര്‍മിച്ച മണിയോര്‍മ്മകള്‍, ചലച്ചിത്ര സംവിധായകന് എന്‍.എന്‍. ബൈജു സംവിധാനം ചെയ്തു. മണിയുടെ ഓര്‍മ്മദിവസം തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍വെച്ച് നടന്ന ചടങ്ങില്‍ മന്ത്രി ടി.ആര്. അനില്‍ ‘മണിയോര്‍മ്മകള്‍, പ്രകാശനം ചെയ്തു.
ആദ്യ ദിനത്തില്‍ തന്നെ പ്രേക്ഷകരെ ആകര്‍ഷിച്ച ഈ ചിത്രം കലാഭവന്‍ മണിക്കുവേണ്ടി ഒരു ശിഷ്യന് സമ്മാനിച്ച ഏറ്റവും വലിയ ഉപഹാരമാണ്. ആല്‍ബത്തില്‍ അജിലിനെ കൂടാതെ ആര്. വിജയന് മുരുക്കുംപുഴ, ഗാത്രി വിജയ്, ആറ്റിങ്ങല്‍ ഷൈന്‍ രാജ്, ആറ്റിങ്ങല്‍ രഞ്ജിത്ത്, ആദി സൂര്യ, ശ്രീലക്ഷ്മി എന്നിവര്‍ അഭിനയിക്കുന്നു. ഗാനരചന – അജില്‍ മണിമുത്ത്, സംഗീതം – ജിതിന്, ക്യാമറ – സജയകുമാര്‍, എഡിറ്റിങ് – ജിവന് ചാക്ക, മേക്കപ്പ് – ബിനു എസ്.കേശവ്, അസോസിയേറ്റ് ഡയറക്ടര്‍ – ഗാത്രി വിജയ്, അസിസ്റ്റന്റ് ഡയറക്ടര്‍ – അനില തോമസ്, പിആര്‍ഒ- അയ്മനം സാജന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: