സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരള, പെരിയ, കാസര്‍ഗോഡ് 2021-22 വര്‍ഷത്തെ പിഎച്ച്ഡി പ്രവേശനത്തിന് മാര്‍ച്ച് 31 വരെ അപേക്ഷകള്‍ സ്വീകരിക്കും. 21 വകുപ്പുകളിലായി 135 പേര്‍ക്കാണ് പ്രവേശനം. ജെആര്‍എഫ്/നെറ്റ് യോഗ്യത നേടിയവര്‍ക്കാണ് അവസരം. ഇനി പറയുന്ന പഠന വകുപ്പുകളിലാണ് ഗവേഷണ സൗകര്യമുള്ളത്.
ഇക്കണോമിക്സ്- സീറ്റുകള്‍-9, ഇംഗ്ലീഷ് ആന്റ് കംപേരറ്റീവ് ലിറ്ററേച്ചര്‍-3, ഹിന്ദി-6, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്സ്-3, മലയാളം-4, പബ്ലിക് അഡ്മിനിസ്ട്രേഷന് ആന്റ് പോളിസി സ്റ്റഡീസ്-3, സോഷ്യല്‍ വര്‍ക്ക്-3, എഡ്യൂക്കേഷന്‍-14, ബയോകെമിസ്ട്രി ആന്റ് മോളിക്യുലാര്‍ ബയോളജി-7, കമ്പ്യൂട്ടര്‍ സയന്‍സ്-8, എന്‍വയോണ്‍മെന്റല്‍ സയന്‍സ്-3, ജനോമിക് സയന്‍സ്-10, ജിയോളജി-4, മാത്തമാറ്റിക്സ്-11, പ്ലാന്റ് സയന്‍സ്-6, ലോ-7, പബ്ലിക് ഹെല്‍ത്ത് ആന്റ് കമ്മ്യൂണിറ്റി മെഡിസിന്-3, ഫിസിക്സ്-16, സുവോളജി-6, കെമിസ്ട്രി-8, ലിംഗുസ്റ്റിക്സ്-1.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാതെ മാസ്റ്റേഴ്സ് ബിരുദമെടുത്തവര്‍ക്ക് അപേക്ഷിക്കാം. എസ്സി/എസ്ടി/ഒബിസി-എന്‍സിഎല്‍/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 50%/45% മാര്‍ക്ക് മതി. യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന് നടപടികള്‍, സംവരണം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ www.cukerala.ac.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ ഫീസ് 1000 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 500 രൂപ മതി. അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി മാര്‍ച്ച് 31 നകം സമര്‍പ്പിക്കാവുന്നതാണ്.
ഐസര്‍ ഭോപാല്‍: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് (ഐസര്‍), ഭോപാല്‍ 2022 ഓഗസ്റ്റിലാരംഭിക്കുന്ന ഇനിപറയുന്ന പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. ഏപ്രില്‍ 7 വരെ അപേക്ഷകള്‍ സ്വീകരിക്കും.
പിഎച്ച്ഡി പ്രോഗ്രാം: ഡിസിപ്ലിനുകള്‍- ബയോളജിക്കല്‍ സയന്‍സസ്, കെമിക്കല്‍ എന്‍ജിനീയറിങ്, കെമിസ്ട്രി, ഡാറ്റാ സയന്‍സ് ആന്റ് എന്‍ജിനീയറിങ്, എര്‍ത്ത് ആന്റ് എന്‍വയോണ്‍മെന്റല്‍ സയന്‍സസ്, ഇക്കണോമിക് സയന്‍സസ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ആന്റ് കമ്പ്യൂട്ടര്‍ സയന്‍സ്, ഹ്യൂമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സസ് (ഇംഗ്ലീഷ്, സോഷ്യോളജി/സോഷ്യല്‍ ആന്ത്രോപ്പോളജി, സയന്‍സ് ആന്റ് ടെക്നോളജി സ്റ്റഡീസ്, ഫിലോസഫി ആന്റ് ലിംഗുസ്റ്റിക്സ്), മാത്തമാറ്റിക്സ്, ഫിസിക്സ്.
ഇന്റഗ്രേറ്റഡ് പിഎച്ച്ഡി: ഡിസിപ്ലിനുകള്‍-കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, പിഎച്ച്ഡി (അന്തര്‍ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക്): ഡിസിപ്ലിനുകള്‍-പിഎച്ച്ഡിയ്ക്ക് മുകളില്‍ പറഞ്ഞിട്ടുള്ളത് പോലെ തന്നെ.
എംഎസ്സി പ്രോഗ്രാം: ബയോളജിക്കല്‍ സയന്‍സസ്, കെമിസ്ട്രി, മാത്തമാറ്റിക്സ്. യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന് നടപടികള്‍ അടങ്ങിയ വിജ്ഞാപനം www.iiserb.ac.in/admission എന്ന വെബ്സൈറ്റില്‍ ലഭിക്കും.
ഐസര്‍ മൊഹാളി: ഇവിടെ ഓഗസ്റ്റിലാരംഭിക്കുന്ന പിഎച്ച്ഡി, ഡി പ്രോഗ്രാമില്‍ ബയോളജിക്കല്‍ സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, എര്‍ത്ത് ആന്റ് എന്‍വയോണ്‍മെന്റല്‍ സയന്‍സസ്, ഹ്യുമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സസ് മേഖലകളിലാണ് ഗവേഷണ പഠനം.
ഇന്റഗ്രേറ്റഡ് പിഎച്ച്ഡി പ്രോഗ്രാമില്‍, ബയോളജിക്കല്‍ സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ് വിഷയത്തിലാണ് ഗവേഷണം.
യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന് നടപടികളും അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങളും www.iisermohali.ac.in ല്‍ ലഭ്യമാണ്. അപേക്ഷ ഓണ്‍ലൈനായി മാര്‍ച്ച് 25 ഉച്ചയ്ക്ക് 12 മണി വരെ സമര്‍പ്പിക്കാം.
ഐഐടി ഗാന്ധിനഗര്‍: ഇവിടെ പിഎച്ച്ഡി പ്രോഗ്രാമുകളില്‍ ബയോളജിക്കല്‍ എന്‍ജിനീയറിങ്, കെമിക്കല്‍ എന്‍ജിനീയറിങ്, കെമിസ്ട്രി, സിവില്‍ എന്‍ജിനീയറിങ്, കോഗ്നിറ്റീവ് സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിങ്, എര്‍ത്ത് സയന്‍സസ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, മെറ്റീരിയല്‍സ് എന്‍ജിനീയറിങ്, മാത്തമാറ്റിക്സ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഫിസിക്സ്, ഹ്യുമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സസ് (ഫിലോസഫി,സോഷ്യല്‍ എപ്പിഡെമിയോളജി, സോഷ്യോളജി, ലിറ്ററേച്ചര്‍, ആര്‍ക്കിയോളജി, ഡവലപ്മെന്റ് ഇക്കണോമിക്സ്) വിഷയങ്ങളിലാണ് ഗവേഷണ പഠനാവസരം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://iitgn.ac.in/admissions/phd എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ മാര്‍ച്ച് 31 വരെ സ്വീകരിക്കും.
അണ്ണാവാഴ്സിറ്റി ചെന്നൈ: സെന്റര്‍ ഫോര്‍ റിസര്‍ച്ച് ജൂലൈയിലാരംഭിക്കുന്ന പിഎച്ച്ഡി/എംഎസ് റിസര്‍ച്ച്/എംഎസ്+പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് മാര്‍ച്ച് 25 വരെ അപേക്ഷകള്‍ സ്വീകരിക്കും.
യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങളും സെലക്ഷന് നടപടികളും https://cfr.annauniv.edu ല്‍ ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷയിലൂടെ ഹാര്‍ഡ് കോപ്പികള്‍ വാഴ്സിറ്റിക്ക് മാര്‍ച്ച് 31 നകം ലഭിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: