തിരുവനന്തപുരം : തിരുവനന്തപുരത്ത് മെഡിക്കല്‍ ടെക് ഇന്നൊവേഷന് കേന്ദ്രം തുടങ്ങും. കിഫ്ബി വഴിയാണ് പദ്ധതി നടപ്പാക്കുക. ഇതിനായി 100 കോടി അനുവദിക്കും. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും സ്കില്‍ കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. സംസ്ഥാനത്ത് മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിനായി 150 കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
മൈക്രോ ബയോ കേന്ദ്രങ്ങള്‍ക്കായി 5 കോടിയും വകയിരുത്തിയിട്ടുണ്ട്. ഗ്രാഫീന് ഗവേഷണത്തിന് ആദ്യഘടുവായി 15 കോടി നല്‍കും. ഐടി ഇടനാഴികളില്‍ 5ജി ലീഡര്‍ ഷീപ്പ് പാക്കേജ് നടപ്പാക്കും. വ്യാവസായിക വളര്‍ച്ചയ്ക്ക് സ്വകാര്യ സഹകരണം. വേണം. സ്വകാര്യ സ്റ്റാര്‍ട്ടപ്പുകളുടെ വികസനത്തിനായി 20 കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് നാല് സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കും. 1000 കോടി ചെലവില്‍ മൂന്ന് വര്‍ഷം കൊണ്ട് ഇത് പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തിരുവന്തപുരത്ത് ആഗോള ശാസ്ത്രോത്സവം സംഘടിപ്പിക്കും. ഇതിന് നാല് കോടിയും മാറ്റിവെച്ചിട്ടുണ്ട്.
സംസ്ഥാനത്ത് നാല് ഐടി ഇടനാഴികള്‍ സ്ഥാപിക്കും. ദേശീയപാത 66ന് സമാന്തരമായി നിര്‍മിക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. കൊല്ലത്തും കണ്ണൂരും പുതിയ ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കും. കിഫ്ബിവഴിയാണ് ഇതിന്റെ സ്ഥലം ഏറ്റെടുപ്പും നടത്തിപ്പും നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: