ന്യൂദല്‍ഹി: പഞ്ചാബില്‍ അടക്കം പലയിടങ്ങളിലും മുഖ്യമന്ത്രിമാരും മന്ത്രിമാരും മുന്‍മുഖ്യമന്ത്രിമാരും പ്രമുഖരും തോറ്റടിഞ്ഞു. പഞ്ചാബില്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി, പിസിസി അധ്യക്ഷനും മുന്‍ മന്ത്രിയുമായ നവജ്യോത് സിങ് സിദ്ധു, മുന്‍മുഖ്യമന്ത്രി ക്യാപ്ടന് അമരീന്ദര്‍ സിങ് എന്നിവരും 14 മന്ത്രിമാരും ആം ആദ്മി തരംഗത്തില്‍ തോറ്റു.
ഛന്നി മത്സരിച്ച രണ്ടിടത്തും തോറ്റു, ബദൗറിലും ചംകൗറിലും. അമൃതസര്‍ ഈസ്റ്റില്‍ അമരീന്ദറിനെ ആപ്പ് നേതാവും പാടാ്യല മേയറുമായ അജിത്പാല്‍ സിങ് കോലിയാണ് പരാജയപ്പെടുത്തിയത്. രാജ്യത്തെ ഏറ്റവും പ്രായമേറിയ സ്ഥാനാര്‍ത്ഥിയായി രംഗത്തിറങ്ങിയ മുന്‍മുഖ്യമന്ത്രിയും അകാലിദള്‍ നേതാവുമായ പ്രകാശ് സിങ് ബാദലും ആപ്പ് സ്ഥാനാര്‍ഥി ഗുര്‍മീത് ഖുദിയാനോട് തോറ്റു. ബാദലിന്റെ മകന് സുഖ്ബീര്‍സിങ് ബാദല്‍ ജലാലാബാദ് മണ്ഡലത്തിലും പരാജയപ്പെട്ടു.
ഉത്തരാഖണ്ഡില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായിരുന്ന ഹരീഷ് റാവത്തും തോറ്റവരില്‍ പെടുന്നു. ലാല്‍കോണ്‍ മണ്ഡലത്തില്‍ ബിജെപിയുടെ മോഹന്‍ ബിഷ്തിനോട് 14,000 വോട്ടുകള്‍ക്കാണ് തോറ്റത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ്ങ് ധാമിയും തോറ്റവരില്‍ പെടുന്നു. 5000 ലേറെ വോട്ടുകള്‍ക്കാണ് ധാമി തോറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: