ന്യൂദല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ കനത്ത തോല്‍വിക്കു പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘ജനവിധി വിനയത്തോടെ അംഗീകരിക്കുന്നതായി രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. തോല്‍വിയില്‍നിന്ന് പഠിക്കുകയും രാജ്യത്തെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നും ഫലപ്രഖ്യാപനത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി പറഞ്ഞു’.
‘തിരഞ്ഞെടുപ്പില്‍ വിജയിച്ച എല്ലാവര്ക്കും ആശംസകള്‍ നേരുന്നു. തിരഞ്ഞെടുപ്പില്‍ പൂര്‍ണമായും സമര്‍പ്പിച്ച് കഠിനാധ്വാനം ചെയ്ത എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നു. ഇതില്‍നിന്നു പാഠം ഉള്‍ക്കൊണ്ട് ഇന്ത്യയിലെ ജനങ്ങളുടെ താല്പര്യമനുസരിച്ച് പ്രവര്‍ത്തിക്കുന്നത് തുടരും.’- രാഹുല്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടത്. ഭരണത്തിലിരുന്ന പഞ്ചാബാണ് കൈവിട്ട് പോയതും.എഎപി തരംഗത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ചരണ്‍ജിത് സിങ് ഛന്നി, പിസിസി അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദു ഉള്‍പ്പെടെയുള്ളര്‍ തോറ്റു.
അഞ്ച് സംസ്ഥാനങ്ങളിലെ വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ നാലിലും വിജയം ബിജെപിക്കൊപ്പമായിരുന്നു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പുര്‍, ഗോവ എന്നിവിടങ്ങളില്‍ ബിജെപി ഭരണം നിലനിര്‍ത്തിയപ്പോള്‍ പഞ്ചാബില്‍ എഎപി അട്ടിമറി വിജയത്തിലൂടെ ഭരണത്തിലേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: