തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കിംസ്ഹെല്‍ത്തും ലുലുമാളും സംയുക്തമായി നടത്തിയ ഇരുചക്രറാലിയില് ജീവിതത്തിന്റെ വിവിധ തുറകളില്‍പ്പെട്ട 200 ല്‍പരം സ്ത്രീകള്‍ പങ്കെടുത്തു. അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുകയെന്നതായിരുന്നു ഇക്കുറി വനിതാദിന റാലിയുടെ പ്രമേയം.
ലുലുമാളിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്നാരംഭിച്ച ഷീറൈഡ് റാലി പ്രശസ്ത പിന്നണിഗായിക അഖില ആനന്ദ് ഫ്ളാഗ് ഓഫ് ചെയ്തു. അവയവദാനത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്ന പ്രമേയത്തോടെയുള്ള ഈ പരിപാടിയില്‍ പങ്കെടുക്കാനായതില്‍ ഏറെ അഭിമാനമുണ്ടെന്ന് അഖില ആനന്ദ് പറഞ്ഞു. ഇന്ന് എല്ലാ മേഖലകളിലും സ്ത്രീകളുടെ വിജയഗാഥയാണ് കേള്‍ക്കാനുള്ളത്. ഈ ബോധവത്കരണത്തില്‍ സ്ത്രീകള്‍ക്ക് മികച്ച പങ്ക് വഹിക്കാനാകുമെന്നും അവര്‍ പറഞ്ഞു.
മരണപ്പെട്ട ഉറ്റവരുടെ അവയവാദത്തിന് സ്ത്രീകളാണ് എപ്പോഴും മുമ്പോട്ടു വരുന്നതെന്ന് കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്ഗനൈസേഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് ചൂണ്ടിക്കാട്ടി. ലിംഗനീതപൂര്വമായ അന്തരീക്ഷം സ്വന്തം വീട്ടില്‍ നിന്നു തന്നെയാണ് തുടങ്ങേണ്ടതെന്ന് കിംസ്ഹെല്‍ത്ത് മെഡിക്കല്‍ സൂപ്രണ്ടും അടിയന്തര ശിശുരോഗവിഭാഗം കണ്സല്ട്ടന്റുമായ ഡോ. പ്രമീള ജോജി പറഞ്ഞു. എല്ലാം സ്ത്രീകള്‍ക്ക് എന്നതല്ല സ്ത്രീസ്വാന്ത്ര്യം കൊണ്ട് അര്‍ഥമാക്കുന്നത്. സ്വന്തം അകവാശങ്ങള്‍ മറ്റുള്ളവരുമായി അലോസരപ്പെടാനുള്ള കാരണങ്ങള്‍ ആകരുതെന്നും അവര്‍ പറഞ്ഞു.
കിംസ്ഹെല്‍ത്ത് സിഒഒ ജെറി ഫിലിപ്, കിംസ്ഹെല്‍ത്ത് ഹെല്‍ത്ത് കെയര്‍ പ്രൊമോഷന്‍സ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അനില്‍ പോള്‍ ജേക്കബ്, ലുലു മാള്‍ തിരുവനന്തപുരം ജനറല്‍ മാനേജര്‍ ഷെരീഫ് കെ കെ, ലുലു മാള്‍ തിരുവനന്തപുരം മാനേജര്‍ ശ്രീലേഷ് ശശിധരന്, ടിവിതാരവും ബുള്ളറ്റ് സവാരിക്കാരിയുമായ വിനീത അമല്‍, റേഡിയോ മിര്‍ച്ചി ആര്‍ജെ ശില്പ എന്നിവരും സംബന്ധിച്ചു ലുലുമാള്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ നീതു രാജന് നന്ദി പ്രകാശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: