ലഖ്നൗ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യത്യനാഥിന് വന്‍ ഭൂരിപക്ഷത്തില്‍ വിജയം. ആദിത്യനാഥ് ഗോരഖ്പൂര്‍ അര്‍ബന്‍ സീറ്റില്‍ 1,02,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. നിലവില്‍ 263 സീറ്റുകളിലാണ് ബിജെപി യുപിയില്‍ മുന്നിട്ട് നില്‍ക്കുന്നത്. ബിഎസ്പി സംഖ്യത്തിന് 135 സീറ്റുകളിലും കോണ്‍ഗ്രസിന് രണ്ടു സീറ്റുകളിലും മാത്രമാണ് മുന്നേറ്റം ഉണ്ടാക്കാനായത്.
403 അസംബ്ലി സീറ്റുകളുള്ള സംസ്ഥാനത്ത് ഭൂരിപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാന്‍ 202 സീറ്റുകളാണ് വേണ്ടത്. യുപിയില്‍ ഭരണം ഉറപ്പിച്ചാണ് ബിജെപിയുടെ മുന്നേറ്റം. 1985ന് ശേഷം തുടര്‍ച്ചയായി അധികാരത്തിലെത്തുന്ന ആദ്യ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകും യോഗി ആദിത്യനാഥ്. ഒരു മുഖ്യമന്ത്രി അഞ്ച് വര്‍ഷം ഭരണം തികയ്ക്കുന്നതും യുപിയില്‍ അപൂര്‍വ്വമായി മാത്രമെ സംഭവിച്ചിട്ടുള്ളൂ. 1951 മുതല്‍ 2007 വരെ യുപിയില്‍ അധികാരത്തില്‍ വന്ന സര്‍ക്കാരുകളെല്ലാവരും അസ്ഥിരമായിരുന്നു.
2007ല്‍ മായാവതി അധികാരത്തില്‍ വന്നു. 2012ല്‍ മായാവതിയ്ക്ക് അധികാരം നഷ്ടപ്പെടുകയും എസ്പി അധികാരം പിടിക്കുകയും ചെയ്തു. അഖിലേഷ് യാദവ് ആയിരുന്നു മുഖ്യമന്ത്രിയായിരുന്നത്. അഖിലേഷ് യാദവും അഞ്ച് വര്‍ഷം ഭരണം തികച്ചു. 2017ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അഖിലേഷിന് ഭരണം നഷ്ടപ്പെട്ടു, 325 സീറ്റ് നേടി ബിജെപി അധികാരത്തിലെത്തി. പാര്‍ലമെന്റംഗം ആയിരുന്ന യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയായി ബിജെപി നിയോഗിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: