തിരുവനന്തപുരം: കെഎസ്ഇബി ഉപഭോക്താക്കള്‍ തട്ടിപ്പിനിരയാകുന്ന സാഹചര്യത്തില്‍ ഡേറ്റ സുരക്ഷ ഉറപ്പുവരുത്താന്‍ ക്വിക്ക് പേ വഴി പണം അടയ്ക്കുന്നതിന് സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ക്വിക്ക് പേ വഴി പണം അടയ്ക്കുന്നതിനും ബില്‍ കാണുന്നതിനും ഇനി പതിമൂന്നക്ക കണ്‍സ്യൂമര്‍ നമ്പരും കെഎസ്ഇബിയില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറും നല്‍കണം.
ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാത്ത ഉപഭോക്താക്കള്‍ക്ക് കെഎസ്ഇബിയുടെ ഉപഭോക്തൃസേവന വെബ്സൈറ്റായ https://wss.kseb.in/selfservices/ ല്‍ അനായാസം രജിസ്റ്റര്‍ ചെയ്യാനാകും. 30 കണ്‍സ്യൂമര്‍ നമ്പരുകള്‍ വരെ ഒരു ഫോണ്‍ നമ്പരില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. ഇതിലൂടെ പരാതി രഖപ്പെടുത്തല്, ഓണ്‍ലൈന്‍ പണമടയ്ക്കല്‍ തുടങ്ങിയ വിവിധ സേവനങ്ങള്‍ ലഭ്യമാകും. ഭാരത്ബില്‍ പേ ആപ്ലിക്കേഷനുകളുള്പ്പെടെയുള്ള മറ്റു ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനങ്ങള്‍ നിലവിലെ രീതിയില്‍ തന്നെ തുടരുമെന്നും കെഎസ്ഇബി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: