അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരുടെ കാക്കി യൂണിഫോം മാറ്റാന്‍ ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ്.പൊതുപ്രവര്‍ത്തകരായ അബ്ദുല്‍ ജബ്ബാര്‍ പനച്ചുവട്, നസീര്‍ താഴ്ചയില്‍ എന്നിവര്‍ നല്കിയ പരാതിയാണ് കാക്കി നിറത്തിലുള്ള യൂണിഫോം ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം അമ്പലപ്പുഴ ഡിവൈഎസ്പി സുരേഷ് കുമാര്‍ നടപടിക്കായി സിഐ ദ്വിജേഷിന് നിര്‍ദ്ദേശം നല്കി. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ സജി ജോര്‍ജ് പുളിക്കന്‍ അമ്പലപ്പുഴ പോലീസ് നടപടി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്കി.
പോലീസ് യുണിഫോം എന്നു തോന്നിപ്പിക്കുന്ന കാക്കി നിറത്തിലുള്ള യൂണിഫോം ദുരുപയോഗം ചെയ്യുന്നതായ നിരവധി പരാതികള്‍ ഉയര്‍ന്നതോടെയാണ് ഡിജിപി ഈ ഉത്തരവിറക്കിയത്.കാക്കി യൂണിഫോം ധരിച്ചാല്‍ ശിക്ഷാ നടപടി കൈക്കൊള്ളുമെന്നും ഡിജിപി വ്യക്തമാക്കിയിരുന്നു. ഉത്തരവിന്റെ പകര്‍പ്പ് എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും കൈമാറിയിരുന്നു.എന്നാല്‍ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ സുരക്ഷാ ജീവനക്കാര്‍ കാക്കി യൂണിഫോം മാറ്റാന്‍ തയ്യാറായില്ല. ഏതാനും വര്‍ഷം മുന്‍പ് ഇവിടുത്തെ സുരക്ഷാ ജീവനക്കാര്‍ക്ക് നീല യൂണിഫോമാണ് ഉണ്ടായിരുന്നത്. പിന്നീട് ജീവനക്കാരുടെ ആവശ്യത്തെത്തുടര്‍ന്ന് മുന്‍ സൂപ്രണ്ടാണ് കാക്കി യൂണിഫോം ധരിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: