ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ചരിത്രത്തിലെ ഏറ്റവും നാണംകെട്ട തോല്‍വി. ഒരു സംസ്ഥാനത്ത് പോലും കോണ്‍ഗ്രസിന് മുന്നേറ്റം കാഴ്‌ച്ചവയ്‌ക്കാനായില്ല. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക വദ്രയുടെയും കെസി വേണുഗോപാലിന്റെ തന്ത്രങ്ങള്‍ അപ്പാടെ പാളി. അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നും പുറത്തുവരുന്ന ഫല സൂചനകള്‍ ഒന്നും തന്നെ കോണ്‍ഗ്രസിന് പ്രതീക്ഷയ്‌ക്ക് വക നല്‍കുന്നതല്ല.
എവിടേയും ഒന്നാം സ്ഥാനത്തെത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. ഭരിച്ചിരുന്ന പഞ്ചാബില്‍ പോലും അധികാരം നിലനിര്‍ത്താന്‍ പറ്റാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. ബി.ജെ.പി വ്യക്തമായ മൃഗീയ ആധിപത്യം പുലര്‍ത്തുന്ന യു.പിയില്‍ കോണ്‍ഗ്രസിന് മൂന്നു സീറ്റ് പോലും നേടാനായില്ല. റായ്ബറേലിയിലും അമേഠിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മൂന്നാം സ്ഥാനത്താണ്.
പഞ്ചാബില്‍ ആംആദ്മി 89 സീറ്റില്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസിന് 15 സീറ്റില്‍ മാത്രമാണ് മുന്നേറ്റം കാഴ്‌ച്ചവെയ്‌ക്കാന്‍ കഴിഞ്ഞത്. ഗോവയില്‍ ഭരണം പിടിക്കുമെന്ന് അവകാശവാദം മുഴക്കിയ കോണ്‍ഗ്രസിന് 11 സീറ്റില്‍ മാത്രമാണ് മുന്നേറ്റം കാഴ്‌ച്ചവെയ്‌ക്കാനായത്. വളരെ വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസിന് ഗോവയിലെ ജനങ്ങള്‍ നല്‍കിയത്. ഉത്തരാഖണ്ഡില്‍ 21 സീറ്റിലും മണിപ്പൂരില്‍ 9 സീറ്റിലുമാണ് കോണ്‍ഗ്രസ് മുന്നേറാനായിട്ടുള്ളത്. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് അഞ്ച് സംസ്ഥാനങ്ങളിലെ ജനങ്ങള്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: