കോഴിക്കോട്: വൃക്ക മാറ്റിവയ്ക്കലിന് മാച്ചിങ് പ്രശനങ്ങള്‍ പരിഹരിക്കാന്‍ ഹോപ് രജിസ്ട്രി എന്ന പേരില്‍ രജിസ്ട്രേഷന് നിലവില്‍ വന്നു. ദാതാവിന്റെ വൃക്ക യോജിക്കാതെ വരുന്നതുവൃക്ക മാറ്റിവയ്ക്കാന്‍ പറ്റാതാവുന്നവര്ക്ക് ഇത് ഉപയോഗിക്കാം. പകരക്കാരെ കണ്ടെത്തുന്ന സ്വാപ് ട്രാന്‍സ്പ്ലാന്റ് വഴി പരിഹാരം കാണുകയാണ് ഹോപ് രജിസ്ട്രിയുടെ ഉദ്ദേശ്യം. നിയമപരമായി സാധുതയുള്ളതാണ് ഇതെന്ന് ഹോപ് രജിസ്ട്രി ചുമതലക്കാര്‍ പറഞ്ഞു.
വൃക്ക നല്കാന് തയ്യാറുള്ള വ്യക്തിയുടെയും സ്വീകരിക്കേണ്ട വ്യക്തിയുടെയും വിശദവിവരങ്ങള്‍ ഹോപ് രജിസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്യും. ഇവരില്‍ നിന്ന് ദാതാവിന്റെ വൃക്കയ്ക്ക് അനുയോജ്യനായ വ്യക്തിയെ കണ്ടെത്തി നല്‍കുന്നതാണ് പദ്ധതി. ആദ്യത്തെ രോഗിക്ക് അനുയോജ്യമായ വൃക്കയുള്ള വ്യക്തിയെ കണ്ടെത്തുന്നതു വരെ രജിസ്ട്രിയില്‍നിന്ന് ആളെ തിരയുന്നത് തുടരും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു രജിസ്ട്രേഷന് സംവിധാനമെന്ന് ഹോപ് രജിസ്ട്രി രക്ഷാധികാരി ഫാദര്‍ ഡേവിഡ് ചിറമ്മല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രജിസ്റ്റര്‍ ചെയ്യുന്നതിന് സാമ്പത്തിക ചെലവുകളൊന്നുമില്ല. സാമ്പത്തികമായ ഇടപാടുകളൊന്നും ഈ രജിസ്ട്രിയിലൂടെ നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രജിസ്ട്രേഷന് 9207032000 എന്ന നമ്പറില്‍ ബന്ധപ്പെടാം. വാര്‍ത്താസമ്മേളനത്തില്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ. ജവാദ് അഹമ്മദ്, ഡോ. ഫിറോസ് അസീസ് എന്നിവര്‍ പങ്കെടുത്തു.
ഇന്ന് ലോക വൃക്കദിനം; വൃക്കരോഗ പരിശോധന നടത്തും
തിരുവനന്തപുരം: ഉയര്‍ന്ന രക്താദിമര്‍ദവും പ്രമേഹവുമായി എന്‍സിഡി ക്ലിനിക്കുകളിലെത്തുന്ന എല്ലാ രോഗികള്‍ക്കും ഇന്നു മുതല്‍ വൃക്ക രോഗവും പരിശോധിക്കും. ഇതിനായുള്ള നിര്‍ദേശം ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് അറിയിച്ചു. ക്ലിനിക്കുകള്‍ വഴി നേരിട്ടോ ഇ സഞ്ജീവിനി വഴിയോ ആയിരിക്കും കണ്സള്ട്ടേഷന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: