കൊച്ചി: ലോകകപ്പ് ചാംപ്യനും മലയാളി താരവുമായി ശ്രീശാന്ത് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. വിലക്കിനു ശേഷം ക്രിക്കറ്റ് ഫീല്‍ഡിലേക്ക് മടങ്ങിയെത്തിയ താരം രഞ്ജി ട്രോഫി കളിച്ചിരുന്നു. എന്നാല്‍ ടൂര്‍ണമെന്റിനിടെ 39 കാരനായ താരത്തിനു പരിക്ക് പിടിപ്പെട്ടിരുന്നു. പുതിയ തലമുറക്ക് വഴിമാറി കൊടുക്കുന്നു എന്ന് അറിയിച്ചാണ് ശ്രീശാന്തിന്റെ റിട്ടയര്‍മെന്റ്.
സമൂഹമാധ്യമങ്ങളിലൂടെയാണ് ശ്രീശാന്ത് വിരമിക്കല്‍ കാര്യം അറിയിച്ചത്. ”അടുത്ത തലമുറയിലെ ക്രിക്കറ്റ് താരങ്ങള്‍ക്കായി..എന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കാന്‍ ഞാന്‍ തിരഞ്ഞെടുത്തു. ഈ തീരുമാനം എന്റേത് മാത്രമാണ്, ഇത് എനിക്ക് സന്തോഷം നല്‍കില്ലെന്ന് എനിക്കറിയാമെങ്കിലും, എന്റെ ജീവിതത്തിലെ ഈ സമയത്ത് സ്വീകരിക്കേണ്ട ശരിയായതും മാന്യവുമായ നടപടിയാണിത്. ‘ ശ്രീശാന്ത് പറഞ്ഞു.
ഇന്ത്യക്കായി 27 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 87 വിക്കറ്റും 53 ഏകദിനത്തില്‍ നിന്നായി 75 വിക്കറ്റും 10 ടി20യില്‍ നിന്നും 7 വിക്കറ്റും നേടി. 2007 ടി20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. 2007 ലോകകപ്പില്‍ അവസാന നിമിഷം ശ്രീശാന്ത് നേടിയ ക്യാച്ചിലാണ് ഇന്ത്യ ലോകപ്പ് സ്വന്തമാക്കിയത്. 44 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 40 വിക്കറ്റും നേടി. ഈ ഐപിഎല്‍ മെഗാ ലേലത്തില്‍ പേര് നല്‍കിയെങ്കിലും ഒരു ടീമും താത്പര്യം പ്രകടിപ്പിച്ചിരുന്നില്ലാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: