Categories: Kerala

രണ്ടര കോടി രൂപയുടെ കുടിശിക: പോലീസ് വാഹനങ്ങൾക്കുള്ള ഇന്ധന വിതരണം നിർത്തി കമ്പനികൾ, കടം വാങ്ങാൻ ഡിജിപിയുടെ നിർദേശം

Published by

തിരുവനന്തപുരം: സര്‍ക്കാര്‍ പണം അനുവദിക്കാത്തതിനാല്‍ എസ്എപി ക്യാമ്പിലെ പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ വിതരണം നിര്‍ത്തി. കെഎസ്ആര്‍ടിസി പമ്പില്‍ നിന്നോ സ്വകാര്യ പമ്പില്‍ നിന്നോ 45 ദിവസത്തേയ്‌ക്ക് കടമായി ഇന്ധനം അടിക്കണമെന്ന് ഡിജിപി അനില്‍കാന്ത് അറിയിച്ചു.  

ഇന്ധ കമ്പനികള്‍ക്ക് രണ്ടര കോടി രൂപയാണ് പോലീസ് നല്‍കാനുള്ളത്. ഈ സാമ്പത്തിക വര്‍ഷം അനുവദിച്ച പണം കഴിഞ്ഞെന്ന് ഡിജിപി പറഞ്ഞു. കൂടുതല്‍ പണം ചോദിച്ചിട്ടും സര്‍ക്കാര്‍ അനുവദിച്ചില്ലെന്നും ഡിജിപി വ്യക്തമാക്കി. അനാവശ്യ ചെലവുകള്‍ സര്‍ക്കാര്‍ കൂട്ടുമ്പോഴാണ് ഇന്ധന മടിക്കാന്‍ കടം വാങ്ങാന്‍ പോലിസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

ഈ മാസം ഇന്ധനമടിക്കാന്‍ പോലീസിന്റെ കൈവശം പണമില്ല. 2021-22 സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ പോലീസിന് പണം അനുവദിച്ചിരുന്നു. ഇത് മുഴുവന്‍ ഉപയോഗിക്കുകയും കൂടുതല്‍ പണം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ അധിക പണം അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക