മുംബൈ: ഉക്രൈന് -റഷ്യ യുദ്ധസാഹചര്യത്തില്‍ സ്വര്‍ണ വില കുതിക്കുന്നു. പവന് 1040 രൂപ വര്‍ധിച്ചു. ഒറ്റദിവസത്തെ വര്‍ധനയുടെ കാര്യത്തില്‍ സര്‍വകാല റെക്കോര്‍ഡാണിത്.
പുതിയ വിലപ്രകാരം ഗ്രാമിന് 5070 രൂപയും പവന് 40,560 രൂപയുമാണ്. അന്താരാഷ്ട്ര തലത്തില്‍ 2056 ഡോളറാണ് പവന് വില.
ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും. ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: