ന്യൂദല്‍ഹി: ഉക്രൈനില്‍ നിന്ന് ഓപ്പറേഷന് ഗംഗ വഴി ഇതുവരെ തിരിച്ചു കൊണ്ടുവന്നത് 17,988 പൗരന്മാരെ. 75 പ്രത്യേക സിവിലിയന്‍ വിമാനങ്ങള്‍ വഴി 15,521 പേരെയും വ്യോമസേനയുടെ സി-17 യുദ്ധവിമാനങ്ങളുടെ 12 സര്‍വ്വീസുകള്‍ വഴി 2,467 പേരെയും രക്ഷിച്ചു. 32 ടണ്‍ ദുരിതാശ്വാസ സാമഗ്രികളും ഇന്ത്യ ഉക്രൈന് കൈമാറി. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് വഴിയാണ് ഏറ്റവുമധികം പൗരന്മാരെ മടക്കിയെത്തിച്ചത്. 28 വിമാനങ്ങളിലായി 5,571 പേരെയാണ് രക്ഷിച്ചത്.
റുമാനിയന്‍ തലസ്ഥാനമായ ബുക്കാറെസ്റ്റ് വഴി 21 വിമാനങ്ങളിലായി 4,575 പേരെ രക്ഷിച്ചു. റൊമാനിയയിലെ മറ്റൊരു നഗരമായ സൂചാവയില് നിന്ന് 9 വിമാനങ്ങളിലായി 1,820 പേരെയും കോസിസില്‍ നിന്ന് അഞ്ചു വിമാനങ്ങളിലായി 909 പേരെയും രക്ഷിച്ചു. പോളിഷ് നഗരമായ റെഷോഫില് നിന്ന് 11 വിമാനങ്ങളിലായി 2,404 പേരെ മടക്കിയെത്തിച്ചു. ഉക്രൈന് തലസ്ഥാനമായ കീവില്‍ നിന്ന് 242 പേരെയും കേന്ദ്രസര്‍ക്കാര്‍ രക്ഷപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: