ബെംഗളൂരു: ബജ്രംഗ് ദള്‍ പ്രവര്ത്തകന് ഹര്‍ഷയുടെ കൊലപാതകക്കേസില്‍ യുഎപിഎ ചുമത്തി കര്‍ണ്ണാടക പൊലീസ്. ശിവമൊഗ്ഗ പൊലീസാണ് ഹര്‍ഷ കൊലപാതകത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം (തടയല്‍) നിയമം, 1967 ചുമത്താന്‍ തീരുമാനിച്ചത്. ദേശീയ സുരക്ഷയെ ബാധിക്കുന്ന കേസായതിനാലാണ് യുഎപിഎ ചുമത്തുന്നത്.
കേസ് എന്‍ ഐഎയ്ക്ക് വിടാനും കര്‍ണ്ണാടക സര്‍ക്കാര്‍ ആലോജിക്കുന്നു. ഹര്‍ഷയുടെ കൊലപാതകത്തിന് പിന്നില്‍ വലിയൊരു ഗൂഡാലോചന നടന്നതായി പൊലീസ് കരുതുന്നു. പത്ത് പേരാണ് ഹര്‍ഷയെ വധിച്ചത്.
ഈ കേസ് ഒരു കൊലപാതകത്തിന് അപ്പുറമുള്ള ഒന്നാണെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രസ്താവിച്ചിരുന്നു. കണ്ണുകള്‍ക്ക് കാണാന്‍ കഴിയുന്നതിനപ്പുറം എന്തോ ഒന്ന് ഇതിലുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഹിജാബ് വിവാദം മുറുകി നില്‍ക്കുന്നതിനിടയിലാണ് ബജ്രംഗ് ദളിന്റെ സജീവപ്രവര്‍ത്തകനായ ഹര്‍ഷയെ അതിക്രൂരമായി വധിച്ചത്.
കേസിലെ ദുരൂഹത കണക്കിലെടുത്താണ് അന്വേഷണച്ചുമതല എന്‍ ഐഎയ്ക്ക് വിടാന്‍ ആലോചിക്കുന്നത്. ഇത് വ്യക്തിപരമായ എന്തെങ്കിലും ശത്രുതയുടെ പേരില്‍ നടത്തിയ കൊലപാതകമല്ലെന്നും കര്‍ണ്ണാക പൊലീസ് ഐജിപി പ്രവീണ്‍ സൂദ് പറയുന്നു. അതുകൊണ്ടാണ് കേസില്‍ യുഎപിഎ ചുമത്തിയത്. കോടതി അത് അനുവദിക്കുകയും ചെയ്തു. യുഎപിഎ ചുമത്തിയാല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുക ദുഷ്കരമാവും.
കേസില്‍ കുറ്റവാളിയായ കാശിഫ് എന്ന ലോറി ഡ്രൈവറുടെ ഭാര്യ പറയുന്നത് അദ്ദേഹം രാത്രി എട്ട് മണിക്ക് ഡയാപ്പര് വാങ്ങാന്‍ പുറത്തുപോയെന്നും അത് വാങ്ങി രാത്രി 11 മണിക്ക് തിരിച്ചുവന്നു എന്നുമാണ്.
കേന്ദ്രമന്ത്രി ശോഭ കരാന്ത്ജലെ, ഗ്രാമവികസനമന്ത്രി ഈശ്വരപ്പ, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി എന്നിവര്‍ എന്‍ ഐഎക്ക് കേസ് കൈമാറണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: