ഫറ്റോര്‍ഡ: ജംഷഡ്പൂര്‍ എഫ്‌സി എട്ടാമത് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായി ലീഗ് വിന്നേഴ്‌സ് ഷെീല്‍ഡ് സ്വന്തമാക്കി. അവസാന ലീഗ് മത്സരത്തില്‍ എടികെ മോഹന്‍ ബഗാനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചതോടെ ജംഷഡ്പൂര്‍ 20 മത്സരങ്ങളില്‍ 43 പോയിന്റോടെ ഒന്നാം സ്ഥാനക്കാരായി.
ഇതാദ്യാമായാണ് ജംഷഡ്പൂര്‍ ലീഗ് ജേതാക്കള്‍ക്കുള്ള വിന്നേഴ്‌സ് ഷീഡല്‍ കരസ്ഥമാക്കുന്നത്. ലീഗില്‍ ഒന്നാം സ്ഥാനക്കാരായ ജംഷഡ്പൂര്‍ ആദ്യ സെമിയില്‍ വെള്ളിയാഴ്ച കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിടും. രണ്ടാം സെമിയില്‍ ശനിയാഴ്ച ഹൈദരാബാദും എടികെ മോഹന്‍ ബഗാനും ഏറ്റുമുട്ടും. രണ്ട്പാദമായാണ് സെമിഫൈനലുകള്‍ അരങ്ങേറുന്നത്. രണ്ടാം പാദ സെമിഫൈനലുകള്‍ 15, 16 തീയതികളില്‍ നടക്കും. ബ്ലാസ്‌റ്റേഴ്‌സും ജംഷഡ്പൂരും തമ്മിലുള്ള രണ്ടാം പാദ സെമി പതിനഞ്ചിന് അരങ്ങേറും.
ഇരുപത് മത്സരങ്ങളില്‍ 38 പോയിന്റ് നേടിയ ഹൈദരാബാദ് രണ്ടാം സ്ഥാനക്കാരായാണ് സെമിയില്‍ കടന്നത്. അവസാന ലീഗ് മത്സരത്തില്‍ ജംഷഡ്പൂരിനോട് തോറ്റ എടികെ മോഹന്‍ ബഗാന്‍ 20 മത്സരങ്ങളില്‍ 37 പോയിന്റോടെ മൂന്നാം സ്ഥാനക്കാരായി. കേരള ബ്ലാസ്‌റ്റേഴ്‌സ് 20 മത്സരങ്ങളില്‍ 34 പോയിന്റോടെ നാലാം സ്ഥാനക്കാരായാണ് സെമിയിലെത്തിയത്. അവസാന ലീഗ് മത്സവത്തില്‍ എടികെ മോഹന്‍ ബഗാനെതിരെ ജംഷഡ്പൂര്‍ വ്യക്തമായ ആധിപത്യം സ്ഥാപിച്ചു. ആദ്യ പകുതിയില്‍ അവര്‍ക്ക് ഗോള്‍ നേടാനായില്ല. അമ്പത്തിയാറാം മിനിറ്റില്‍ ഹൃത്വിക് ദാസ്് ജംഷഡ്പൂരിന്റെ വിജയഗോള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: