തിരുവനന്തപുരം: പിണറായി വിജയന്റെ ഭരണത്തില്‍ സംസ്ഥാനത്ത് കാട്ടുനീതിയാണ് നടപ്പാക്കുന്നത് എന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് മനുഷ്യരെ തല്ലിക്കൊല്ലുകയാണെന്നും തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സുരേഷിന്റെ വീട് സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു.
പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം സുരേഷിനെ നിരന്തരം മര്‍ദ്ദിച്ചു എന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്. സംസ്ഥാന പോലീസിനെ കയറൂരി വിടുന്ന നിലപാട് സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു .തിരുവനന്തപുരം ഗുണ്ടകളുടെയും അക്രമികളുടെയും തലസ്ഥാനമായി മാറിയിരിക്കുകയാണ്. സമീപകാലത്ത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ അഭ്യന്തര മന്ത്രി കണ്ടതായി ഭാവിക്കുന്നില്ല. ഇതിനെ കുറിച്ച് ചര്‍ച്ച പോലും ചെയ്യാതെ പ്രതിപക്ഷം മൗനം പാലിക്കുകയാണ് എന്നും വി.മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: