ലഖ്നോ:ഏതാണ്ടെല്ലാ എക്സിറ്റ്പോളുകളും ഉത്തര്‍പ്രദേശില്‍ ബിജെപിയ്ക്ക് വിജയവും യോഗി ആദിത്യനാഥിന് തുടര്‍ഭരണവുമാണ് പ്രവചിക്കുന്നത്. ഇന്ത്യടുഡേ-എക്സിസ് മൈ ഇന്ത്യ, പിമാര്‍ക്-റിപ്പബ്ലിക് ടിവി, എന്‍ഡിടിവി, സിഎന്‍എന്‍ ന്യൂസ് 18, ടൈംസ്നൗ-വീറ്റോ എന്നീ പ്രധാന എക്സിറ്റ് പോളുകള്‍ എല്ലാം പ്രവചിക്കുന്നത് കേവലഭൂരിപക്ഷം നേടിക്കൊണ്ടുള്ള യോഗി ആദിത്യനാഥിന്റെ തുടര്‍ഭരണമാണ്.യോഗി ആദിത്യനാഥ് ഇന്ത്യയുടെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ വീണ്ടും മുഖ്യമന്ത്രിക്കസേരയില്‍ എത്തുന്നതിന് ഒന്നല്ല, നിരവധി കാരണങ്ങളുണ്ട്.അതില്‍ സുപ്രധാനമായത് അഞ്ച് കാരണങ്ങളാണ്.
1. യോഗി സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍
സൗജന്യറേഷന്, സഹായധനവും സബ്സിഡിയുമെല്ലാം ജനങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറല്‍, ആശുപത്രിയിലെ സൗജന്യചികിത്സ, പാവങ്ങള്‍ക്ക് വീടുകള്‍…എന്നിങ്ങിനെ നിരവധി സഹായങ്ങളാണ് യോഗി ജനങ്ങള്‍ക്കെത്തിച്ചത്. സര്‍ക്കാര്‍സഹായ പദ്ധതികളെല്ലാം കൃത്യമായിജനങ്ങളിലേക്ക് എത്തിച്ചു യോഗി.ഇപ്പോള്‍ 36 ക്ഷേമപദ്ധതികളുടെ പണമാണ് യോഗി ജനങ്ങള്‍ക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറിയത്. ഇത് പാവപ്പെട്ടവര്‍ക്ക് യോഗിയിലുള്ളവിശ്വാസം വര്‍ധിപ്പിച്ചു.
2. മികച്ച അടിസ്ഥാനസൗകര്യവികസനങ്ങള്‍
മികച്ച റോഡുകള്‍, മികച്ച വൈദ്യുതിവിതരണം, അടിസ്ഥാന സൗകര്യങ്ങള്‍, മികച്ച പൊലീസ് ഭരണം ഇതെല്ലാം ജനങ്ങള്‍ക്കിടയില്‍ സംസാരമായി. പിന്നെ മോദി-യോഗി കൂട്ടുകെട്ടില്‍ പിറക്കുന്ന ഡബിള്‍ എഞ്ചിന് സര്‍ക്കാരിലും ജനങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്. രാമക്ഷേത്രവും കാശി വിശ്വാനാഥക്ഷേത്ര ഇടനാഴിയും ജനങ്ങളുടെ മനസ്സില്‍ ഉണ്ട്.
3.ഭരണവിരുദ്ധ, യോഗി വിരുദ്ധ തരംഗം ഇല്ല
ഇക്കുറി അഞ്ചു വര്‍ഷം ഭരിച്ചെങ്കിലും ഉത്തര്‍പ്രദേശില്‍ യോഗി വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ ഗ്രാമത്തില്‍ നിന്നും നഗരത്തില്‍ നിന്നും എതിരഭിപ്രായം ഉയര്‍ന്നില്ല. ചില മാധ്യമങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ചില പ്രചാരണങ്ങള്‍ നടത്തിയത് വേണ്ടത്ര ജനം വിശ്വസിച്ചില്ല. യുപിയിലെ ജനം ഇക്കുറിയും യോഗിയെ ആലിംഗനം ചെയ്യുന്നു.
4. സത്യസന്ധത എന്ന യോഗിയുടെ മുഖമുദ്ര
മോദിയോളം പ്രശസ്തനല്ലെങ്കിലും യോഗി ജനപ്രിയനാണ്. ക്രമസമാധാനം, ക്ഷേമപദ്ധതികള്‍, സത്യസന്ധത ഇതെല്ലാം യോഗി ഭരണത്തിന്റെ മുഖമുദ്രകളാണ്. ബിജെപിക്ക് സ്ത്രീകളുടെ വോട്ടുകള്‍ കൂടുതലായി കിട്ടിയിരിക്കണം. കാരണം സ്ത്രീകള്‍ക്ക് യോഗിയില്‍ വിശ്വാസമുണ്ട്.
5. ക്രമസമാധാനത്തിലെ മികവ്
ക്രമസമാധാനം കുറ്റമറ്റതാക്കുന്നതില്‍ യോഗി വിജയിച്ചു. കൂടുതല്‍ ചെയ്യേണ്ടതുണ്ടെങ്കിലും ഗുണ്ടാരാജ് അവസാനിപ്പിച്ചത് സ്ത്രീകളുടെയും പാവപ്പെട്ടവരുടെയും മനസ്ലില്‍ മികച്ച പ്രതിച്ഛായ ഉണ്ടാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: